സഭാവസ്ത്രം ‘വിറ്റ’ ബിഷപ്പ് മിഖായേല്‍ മെല്‍ക്കി ഇനി വാഴ്ത്തപ്പെട്ടവന്‍

സഭാവസ്ത്രം ‘വിറ്റ’ ബിഷപ്പ് മിഖായേല്‍ മെല്‍ക്കി ഇനി വാഴ്ത്തപ്പെട്ടവന്‍

Bishop-Flavien-Michel-Malké-e1439632725340അസ്സീറിയന്‍ കൂട്ടക്കൊലയുടെ സമയത്ത് രക്തസാക്ഷിത്വം വരിച്ച ബിഷപ്പ് മിഖായേല്‍ മെല്‍ക്കിയെ ഫ്രാന്‍സിസ് പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തി. ഒട്ടോമന്‍ സാമ്രാജ്യത്വകാലത്ത് ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 1915 ലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. 250,000 ത്തോളം കത്തോലിക്കര്‍ അസ്സീറിയന്‍ കൂട്ടക്കൊലയുടെ സമയത്ത് രക്തസാക്ഷികളായിരുന്നു. ലോകമെങ്ങും ക്രൈസ്തവര്‍ കിരാതമായ പീഡനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ബിഷപ്പ് മെല്‍ക്കിയുടെ മാതൃക നമുക്കു കരുത്തു പകരണമെന്നും വിശ്വാസത്തില്‍ അടിയുറച്ചു മുന്നേറാന്‍ അതു ശക്തിയേകണമെന്നും സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചുകൂടിയ വിശ്വാസികളോട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഇക്കാര്യത്തില്‍ ഭരണാധികാരികള്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

1858 ലാണ് ഫ്‌ളാവിയാനസ് മിഖായേല്‍ മെല്‍ക്കി എന്ന ബിഷപ്പ് മെല്‍ക്കിയുടെ ജനനം. വൈദികനായതിനു ശേഷം കഠിനമായ ദാരിദ്യത്തിലും ഉപവാസത്തിലുമാണ് ജീവിച്ചത്. പാവപ്പെട്ടവരെ സഹായിക്കാന്‍ തന്റെ സഭാവസ്ത്രങ്ങള്‍ വരെ അദ്ദേഹം വിറ്റു. ആഗസ്റ്റ് 8 നാണ് ബിഷപ്പ് മെല്‍ക്കിയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്താനുള്ള തീരുമാനത്തിന് ഫ്രാന്‍സിസ് പാപ്പ അംഗീകാരം. നല്‍കിയത്. അസ്സീറിയന്‍ കൂട്ടക്കൊലയുടെ സമയത്ത് രക്തസാക്ഷിത്വം വരിച്ചവരില്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തപ്പെടുന്ന ആദ്യത്തെ ആളാണ് ബിഷപ്പ് മെല്‍ക്കി.

You must be logged in to post a comment Login