സഭ ഒരു വാണിജ്യ സ്ഥാപനമല്ല: മനില ആര്‍ച്ച്ബിഷപ്പ്

മനില: അപ്പസ്‌തോലിക വിവേകമുപയോഗിച്ച് സഭാകാര്യങ്ങള്‍ക്കായി പണം വിനിയോഗിക്കണമെന്ന് ഫിലിപ്പീന്‍സ് ആര്‍ച്ച്ബിഷപ്പ് സോക്രട്ടീസ് വില്ലഗാസ്. ദേവാലയങ്ങള്‍ കച്ചവടത്തിനുള്ള സ്ഥലമായി മാറ്റരുതെന്നും വാണിജ്യവത്കരണം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കണം’, ബൈബിളില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ച്ബിഷപ്പ് സോക്രട്ടീസ് വില്ലഗാസ് പറഞ്ഞു. പണമുണ്ടാക്കാന്‍ വേണ്ടി പല ദേവാലയങ്ങളും സന്യാസസ്ഥാപനങ്ങളും പുസ്തകങ്ങളും മറ്റ് ഭക്തവസ്തുക്കളും വില്‍ക്കുന്നതിനെ ന്യായീകരിക്കാനാകില്ല. ഇത്തരം ശീലങ്ങള്‍ കത്തോലിക്കാ സഭയെപ്പറ്റി ചിലര്‍ക്കിടയിലെങ്കിലും അബദ്ധധാരണകള്‍ ഉണ്ടാകാന്‍ ഇടയാക്കിയിട്ടുണ്ട്. സഭ ഒരു വാണിജ്യ സ്ഥാപനമല്ല. തന്റെ അതിരൂപതക്കു കീഴില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login