സഭ ക്രിസ്തുവില്‍ പ്രകാശിക്കുക, ഫ്രാന്‍സിസ് പാപ്പക്കും റോമന്‍ കൂരിയ അംഗങ്ങള്‍ക്കും ധ്യാനഗുരുവിന്റെ ഉപദേശം

സഭ ക്രിസ്തുവില്‍ പ്രകാശിക്കുക, ഫ്രാന്‍സിസ് പാപ്പക്കും റോമന്‍ കൂരിയ അംഗങ്ങള്‍ക്കും ധ്യാനഗുരുവിന്റെ ഉപദേശം

വത്തിക്കാന്‍: സഭ അവളില്‍ത്തന്നെയല്ല, മറിച്ച് ക്രിസ്തുവിലാണ് പ്രകാശിക്കേണ്ടതെന്ന് ഫ്രാന്‍സിസ് പാപ്പക്കും റോമന്‍ കൂരിയ അംഗങ്ങള്‍ക്കും വേണ്ടിയുള്ള നോമ്പുകാല ധ്യാനം നയിക്കുന്ന ഫാദര്‍ ഏംസ് റോഞ്ചി. റോമാനഗരത്തിന്റെ തെക്കുവശത്തുള്ള അരീസിയ നഗരത്തിലാണ് ധ്യാനം നടക്കുന്നത്.

പത്രോസ് ക്രിസ്തുവിനെ ദൈവപുത്രനായി ഏറ്റുപറയുന്ന വചനഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ഫാദര്‍ ഏംസ് റോഞ്ചി സംസാരിക്കാനാരംഭിച്ചത്. ഞാനാരാണെന്നാണ് നിങ്ങള്‍ പറയുന്നത് എന്ന ചോദ്യത്തിലൂടെ തങ്ങളുടെ തന്നെ ഹൃദയത്തിലേക്ക് ആഴത്തിലേക്കു നോക്കാനാണ് ശിഷ്യന്‍മാരോട് ഈശോ ആവശ്യപ്പെട്ടത്. അവരുടെ ഹൃദയത്തില്‍ ജീവിക്കുന്ന ക്രിസ്തു എപ്രകാരമുള്ളയാളാണെന്ന് അവന് അറിയണമായിരുന്നു.

തന്നെ അനുഗമിക്കുക എന്നാല്‍ സ്വന്തം കുരിശുമെടുത്ത് തന്റെ പിന്നാലെ വരിക എന്നാണ് അര്‍ത്ഥമാക്കുന്നത് എന്നാണ് ക്രിസ്തു പറഞ്ഞത്. അവനെപ്പോലെ മറ്റാരും രക്തം ചിന്തിയില്ല. അവന്‍ മറ്റുള്ളവരെ സഹിക്കാനനവുവദിച്ചില്ല. അവന്‍ സ്വയം എല്ലാം ഏറ്റെടുത്തു.

ദൈവത്തിനും മനുഷ്യവര്‍ഗ്ഗത്തിനുമിടയിലുള്ള മധ്യവര്‍ത്തിയാണ് സഭ. സ്വയം പ്രകാശിക്കുന്ന സഭയുടെ സൗന്ദര്യമല്ല, മറിച്ച് ക്രിസ്തുവില്‍ പ്രകാശിക്കുന്ന സഭയുടെ സൗന്ദര്യമാണ് നാം തിരിച്ചറിയേണ്ടത്. ഫാദര്‍ ഏംസ് റോഞ്ചി കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login