സഭ നിങ്ങളോടൊപ്പമുണ്ട്, ഭയപ്പെടരുത്

സഭ നിങ്ങളോടൊപ്പമുണ്ട്, ഭയപ്പെടരുത്

നെയ്‌റോബി: പ്രിയ കുടിയേറ്റക്കാരേ, അഭയാര്‍ത്ഥികളേ നിങ്ങള്‍ പ്രതീക്ഷ കൈവെടിയരുത്.  സുരക്ഷിതമായ ഭാവിയിലേക്ക് നോക്കി നിങ്ങള്‍ പരിഭ്രാന്തരാകുകയുമരുത്. നിങ്ങള്‍ക്ക് സാഹോദര്യത്തിന്റെ ഐകദാര്‍ഡ്യവും ഊഷ്മളമായ സൗഹൃദവും അനുഭവിക്കാനാകും. ലോക അഭയാര്‍ത്ഥി ദിനത്തോട് അനുബന്ധിച്ച റാവന്‍ഡ, ബുറുണ്ടി,സൗത്ത് സുഡാന്‍, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോണ്‍ങ്കോ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗാരിസാ രൂപതാധ്യക്ഷന്‍ മോണ്‍. ജോസഫ് അലെസാന്‍ഡ്രോ.

സഭയുടെ ഹൃദയത്തില്‍ നിങ്ങള്‍ക്ക് പ്രത്യേകമായ സ്ഥാനമാണുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login