സഭ നേതൃത്വം നല്‍കുന്ന നിക്ഷേപ സ്‌കീമിന് ആര്‍ബിഐയുടെ വിലക്ക്

സഭ നേതൃത്വം നല്‍കുന്ന നിക്ഷേപ സ്‌കീമിന് ആര്‍ബിഐയുടെ വിലക്ക്

കൊച്ചി: വാരാപ്പുഴ അതിരൂപതയിലെ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ(ഇഎസ്എസ്എസ്) നേതൃത്വത്തിലുള്ള മൈത്രി എന്ന നിക്ഷേപ സ്‌കീം റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടച്ചു പൂട്ടി. നിക്ഷേപകരുടെ പണം അവരുടെ സമ്മതം കൂടാതെ മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് മാറ്റുന്നു എന്ന ആരോപണത്തിന്റെ പേരിലാണ് റിസേര്‍വ്വ് ബാങ്കിന്റെ ഈ നടപടി.

ഇഎസ്എസ്എസ് 4.25 കോടി രൂപ മ്യൂച്ചല്‍ ഫണ്ടിലേക്ക് മാറ്റിയെന്നും ഇതിന്റെ പേരില്‍ സൊസൈറ്റിക്ക് പ്രതി വര്‍ഷം 25-30 ലക്ഷം രൂപവരെ ഓഹരി ലഭിക്കുന്നതായും ആര്‍ബിഐ കണ്ടെത്തി. എന്നാല്‍ ഓഹരിയില്‍ നിന്നുള്ള തുക സൊസൈറ്റി അംഗങ്ങള്‍ക്ക് നല്‍കിയിരുന്നുമില്ല. കൂടുതല്‍ അന്വേഷണത്തിനായി ആര്‍ബിഐ കേസ് സംസ്ഥാന പോലീസിലെ ഇക്കണോമിക് ഒഫന്‍സസ് വിങ്ങിന് കൈമാറി.

എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപണത്തിലെ ആര്‍ബിഐ നിയന്ത്രണങ്ങളെക്കുറിച്ച് സൊസൈറ്റിക്ക് അറിവുണ്ടായിരുന്നില്ലയെന്ന് ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ആന്റണി റാഫേല്‍ കൊമരന്‍ചാന്ത് പറഞ്ഞു. മൈത്രി ക്രഡിറ്റ് യൂണിയന്‍ റൂറല്‍ വിമന്‍ ബാങ്കിങ്ങ് എന്ന പേരിലുള്ള മൈത്രി സ്‌കീം ആരംഭിച്ചിട്ട് 25 വര്‍ഷങ്ങളായി.

You must be logged in to post a comment Login