സഭ സര്‍ക്കാരിനെയും പ്രചോദിപ്പിക്കുന്നു; മന്ത്രി അനൂപ് ജേക്കബ്

കൊച്ചി: കത്തോലിക്കാസഭയുടെ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനെയും പ്രചോദിപ്പിക്കുന്നു എന്ന് മന്ത്രി അനൂപ് ജേക്കബ്. എറണാകുളം- അങ്കമാലി അതിരൂപതയിലെ സാമൂഹ്യസേവന വിഭാഗമായ വെല്‍ഫെയര്‍ സര്‍വീസസിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷനായിരുന്നു. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആമുഖപ്രഭാഷണം നടത്തി. മാര്‍ ജേക്കബ് മനത്തോടത്ത് സാമൂഹ്യപ്രവര്‍ത്തകരെ ആദരിച്ചു.

You must be logged in to post a comment Login