സമയം ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ ജീവിതത്തില്‍ വിജയിക്കും: മാര്‍ ബോസ്‌ക്കോ പുത്തൂര്‍

ദൈവം മനുഷ്യന് നല്കിയിരിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് സമയം എന്നും അത് ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ ജീവിതത്തില്‍ വിജയം കൈവരിക്കുമെന്നും മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷ്യന്‍ മാര്‍ ബോസ്‌ക്കോ പുത്തൂര്‍. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദശസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ചുരുങ്ങിയ കാലം മാത്രമേ ഭൂമിയില്‍ ജീവിക്കാന്‍ ദൈവം അവസരം നല്കിയിട്ടുള്ളൂവെങ്കിലും ജീവിച്ച കാലം ദൈവതിരുമനസ്സ് നിറവേറ്റാന്‍ വേണ്ടി അല്‍ഫോന്‍സാമ്മ ജീവിച്ചുവെന്ന് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ അനുസ്മരിച്ചു.

ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലുളളതാണ്.

You must be logged in to post a comment Login