സമര്‍പ്പിതര്‍ ദൈവവുമായുള്ള വ്യക്തിബന്ധം ദൃഢമാക്കാന്‍ പരിശ്രമിക്കണം: ആര്‍ച്ച്ബിഷപ്പ് പെനാച്ചിയോ

കൊച്ചി: ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം കൂടുതല്‍ ദൃഢപ്പെടുത്താന്‍ ഓരോ സമര്‍പ്പിതനും പരിശ്രമിക്കണമെന്ന് ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ഡോ.സാല്‍വത്തോരെ പെനാച്ചിയോ. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ തെരേസ്യന്‍ കര്‍മ്മലീത്താ സന്യാസസയുടെ(സിടിസി) 150-ാം വാര്‍ഷികാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീശാക്തീകരണത്തിന് തെരേസ്യന്‍ കര്‍മ്മലീത്താ സഭാ സ്ഥാപകയായ മദര്‍ ഏലീശ്വാ നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണെന്ന് ആര്‍ച്ച്ബിഷപ്പ് പെനാച്ചിയോ ചൂണ്ടിക്കാട്ടി. സിടിസി സഭയ്ക്ക് ജൂബിലിയാശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല.

You must be logged in to post a comment Login