സമാധാനം നിങ്ങളോടു കൂടെ

സമാധാനം നിങ്ങളോടു കൂടെ

ബദ്‌ലഹേം: പഠിക്കണം, നല്ല ജോലി സമ്പാദിക്കണം, കുറേ പണമുണ്ടാക്കണം എന്നിങ്ങനെ ലക്ഷ്യങ്ങള്‍ പലതുമുള്ളതാണ് ആധുനിക യുവത്വം. പക്ഷേ, ഈ നെട്ടോട്ടത്തിനിടയില്‍ പലപ്പോഴും ധര്‍മ്മങ്ങളും മൂല്യങ്ങളും കാല്‍ക്കീഴില്‍ ചവിട്ടിയരക്കപ്പെടാറുമുണ്ട്. മൂല്യാധിഷ്ഠിതമായ പഠനത്തിന് പലരും പ്രാധാന്യം കൊടുക്കാറില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് ബദ്‌ലഹേം സര്‍വ്വകലാശാല വ്യത്യസ്തമാകുന്നത്. മതസൗഹാര്‍ദ്ദം വര്‍ദ്ധിപ്പിക്കുക, മതം സമാധാനത്തിനുള്ള ഉപകരണമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ബദ്‌ലഹേം സര്‍വ്വകലാശാലയില്‍ തുടങ്ങിയ കോഴ്‌സ് മൂന്നു വര്‍ഷം പിന്നിടുന്നു.

ഫാദര്‍ ഇയാദ് ട്വാല്‍ സര്‍വ്വകലാശാലയിലെ മതപഠന വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. മറ്റു സര്‍വ്വകലാശാലകളിലേക്കും ഇത് വ്യാപിപ്പിക്കണമെന്ന ലക്ഷ്യവും ഇദ്ദേഹത്തിനുണ്ട്. കേവലമൊരു ഡിഗ്രി നേടുക എന്നതിനപ്പുറം വിവിധ മതത്തില്‍ പെട്ടവര്‍ തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ സാധ്യമാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ക്രിസ്തുമതത്തില്‍ പെട്ടവരും ഇസ്ലാം മതസ്ഥരും തമ്മില്‍ അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും ഫാദര്‍ ഇയാദ് ട്വാല്‍ പറഞ്ഞു.

രണ്ട് ഭാഗങ്ങളായാണ് കോഴ്‌സ് തിരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യഭാഗം ക്രിസ്തുമതത്തില്‍ പെട്ട അദ്ധ്യാപകനും രണ്ടാം ഭാഗം ഇസ്ലാം മതസ്ഥനായ അദ്ധ്യാപകനുമാണ് പഠിപ്പിക്കുന്നത്.

You must be logged in to post a comment Login