സമാധാനത്തിനായി 72 മണിക്കൂര്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി അലേപ്പോ ക്രിസത്യാനികള്‍

സമാധാനത്തിനായി 72 മണിക്കൂര്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി അലേപ്പോ ക്രിസത്യാനികള്‍

അലീപ്പോ: അലീപ്പോയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനായി സിറിയയുടെ ആസാദ് സര്‍ക്കാറിനെതിരെ വിമതസംഘം നടത്തുന്ന കലാപങ്ങള്‍ക്ക് എതിരെ പ്രാര്‍ത്ഥനയും ഉപവാസവും വഴി സമാധാനത്തിനായി മനമുരുകി പ്രാര്‍ത്ഥിക്കുകയാണ് അലീപ്പോ നിവാസികള്‍.

അലീപ്പോയിലെ അവസ്ഥ പരിതാപകരമാണ്. ‘ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല.’ എല്ലാ വൈദികരോടും അല്‍മായരോടും അടുത്ത 72 മണിക്കൂര്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്താന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ യുദ്ധത്തെ മറികടന്ന് സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയും. അലീപ്പോയിലെ വൈദികനായ ഫാ. ഇബ്രാഹീം പറഞ്ഞു.

ബോംബാക്രമണങ്ങള്‍ അതിരൂക്ഷമാണ്. പ്രത്യേകിച്ച് രാത്രിയില്‍. ഞങ്ങള്‍ താമസിക്കുന്ന നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി രാത്രി മിസൈലുകള്‍ പതിക്കും. വൈദികന്‍ കൂട്ടിച്ചേര്‍ത്തു. വൈദ്യുതിയും വെള്ളവുമില്ലാതെ പരിസരവാസികള്‍ കഷ്ടപ്പെടുകയാണ്. സാധനങ്ങള്‍ക്കെല്ലാം ഇരട്ടിവിലയും. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login