“സമാധാനത്തിനുളള ദാഹ” ത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും

“സമാധാനത്തിനുളള ദാഹ” ത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും

വത്തിക്കാന്‍: സെപ്തംബര്‍ 18 മുതല്‍ 20വരെ അസ്സീസിയില്‍ നടക്കുന്ന സമാധാനത്തിനുള്ള ദാഹം എന്ന പേരിലുള്ള മതസംഗമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. അസ്സീസിയിലെ ഫ്രാന്‍സിസ്‌ക്കന്‍ സമൂഹവും രൂപതയും വിശുദ്ധ എജീഡിയൂസിന്റെ ഉപവിപ്രവര്‍ത്തകരും സംയുക്തമായിട്ടാണ് സംഗമം സംഘടിപ്പിക്കുന്നത്.

സമാപന ദിനമായ ഇരുപതിനാണ് പാപ്പ പങ്കെടുക്കുന്നത്. അഞ്ഞൂറോളം മതസാംസ്‌കാരിക നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.

You must be logged in to post a comment Login