സമാധാനത്തിന് വേണ്ടി ഇന്ന് ഭാരതസഭയില്‍ പ്രത്യേക പ്രാര്‍ത്ഥന

സമാധാനത്തിന് വേണ്ടി ഇന്ന് ഭാരതസഭയില്‍ പ്രത്യേക പ്രാര്‍ത്ഥന

ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്കാ ദേവാലയങ്ങളിലും കമ്മ്യൂണിറ്റികളിലും ഇന്ന് സമാധാനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയോട് ചേര്‍ന്നാണ് സഭ ഈ പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്നത്. പാപ്പ അസ്സീസിയിലെ സമാധാനത്തിന് വേണ്ടിയുള്ള ദാഹം എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനോട് അനുബന്ധിച്ചാണ് ഇത്തരമൊരു ദിനം ഭാരതസഭ ആചരിക്കുന്നത്.

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ സമാധാനത്തിന് വേണ്ടിയുളള പ്രാര്‍ത്ഥനയായിരിക്കും വിശ്വാസികള്‍ ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കുന്നത്. അതുപോലെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കും. പാത്രിയാര്‍ക്ക ബര്‍ത്തലോമിയോ ഒന്നാമനും മറ്റ് മതനേതാക്കളുമായി പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടിയും ലോകമെങ്ങും യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും സമാധാനം പുലരുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിക്കും.

അസ്സീസിയില്‍ നടക്കുന്ന സമാധാനത്തിന് വേണ്ടിയുള്ള ലോകപ്രാര്‍ത്ഥനാദിനത്തില്‍ ലോകമെങ്ങുമുള്ള വിവിധ മതങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

You must be logged in to post a comment Login