സമാധാനദൂതുമായി പാപ്പാ ബോസ്‌നിയയിലേക്ക്

സമാധാനദൂതുമായി പാപ്പാ ബോസ്‌നിയയിലേക്ക്

pope doveസമാധാനത്തിന്റെ സഹോദരനായി ബോസ്‌നിയ-ഹെര്‍സിഗോവ്‌നിയ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. അവിടുത്തെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കുക രണ്ടു വ്യത്യസ്ഥ മതങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുക യുദ്ധത്തിനു ശേഷമുള്ള തകര്‍ന്ന സമാധാനവും ഐക്യവും ബലപ്പെടുത്തുക ഇതെല്ലാമാണ് താന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
ആ പ്രദേശത്തെ ഓരോ കുടുംബത്തോടും സമുദായത്തോടും ആളുകളോടും ദൈവത്തിന്റെ അനന്തകാരുണ്യത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും പ്രഘോഷിക്കുവാനും താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.
യുദ്ധം ബോസ്‌നിയ-ഹെര്‍സിഗോനിയ സമൂഹത്തിന്റെ പകുതിയിലേറെ ക്രിസ്ത്യാനികളെ നഷ്ടപ്പെടുത്തി. യുദ്ധത്തിന്റെ പരിണിത ഫലമായുള്ള സാമ്പത്തിക പ്രശ്‌നങ്ങളും, പാലായനവും ജനന നിരക്കു കുറവും ക്രിസ്ത്യാനികളുടെ ശക്തി ക്ഷയിക്കുന്നതിനു കാരണമായി. തന്റെ സന്ദര്‍ശനം തകര്‍ന്നു കൊണ്ടിരിക്കുന്ന ക്രൈസ്തവ സഭയ്ക്ക് പുതു ജീവന്‍ പകരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പാപ്പ പറഞ്ഞു.
ബോസ്‌നിയ-ഹെര്‍സിഗോനിയയില്‍ മൂന്നു ദിവസം നീണ്ടു നിന്ന യുദ്ധം കഴിഞ്ഞ് 20 വര്‍ഷമായിട്ടും വര്‍ഗ്ഗീയത ഇന്നും ഇവിടെ നിലനില്‍ക്കുന്നു. 4മില്യന്‍ ജനങ്ങളുള്ള രാജ്യത്തിന്റെ 48 ശതമാനം ബോസ്‌നിയക്കാരാണ്. 40 ശതമാനം ആളുകള്‍ മുസ്ലീമുകളും 31 ശതമാനം ഓര്‍ത്തഡോക്‌സും 15 ശതമാനം കത്തോലിക്കരും അടങ്ങുന്നതാണ് ബോസ്‌നിയയുടെ ഘടന.
രാജ്യത്തെ ജനങ്ങളോട് തന്റെ ഇഷ്ടം പ്രകടിപ്പിച്ചതോടൊപ്പം സഹോദരങ്ങളുടെ ഒപ്പം നിന്ന് ദൈവത്തിന്റെ സ്‌നേഹത്തിന് സാക്ഷികളായി പരസ്പര ഐക്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയുന്ന സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമം നടത്തണമെന്നു പറയുവാനും പാപ്പ മറന്നില്ല.
പാപ്പയായതിനുശേഷം വിദേശത്തേക്ക് നടത്തുന്ന അദ്ദേഹത്തിന്റെ എട്ടാമത്തെ യാത്രയാണിത്, പതിനൊന്നാമത്തെ രാജ്യവും..

You must be logged in to post a comment Login