സമാധാനവും ഐക്യവും രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങള്‍

സമാധാനവും ഐക്യവും രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങള്‍

കൊളംബോ: സമാധാനം, ഐക്യം, സഹവര്‍ത്തിത്വം എന്നിവയാണ് രാജ്യത്ത് പുലരേണ്ട പ്രധാനപ്പെട്ട മൂല്യങ്ങളെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്.ശ്രീലങ്കയുടെ സ്വാതന്ത്ര്യദിനമായ ഫെബ്രുവരി നാലിന് അജെന്‍സിയ ഫിദെസിന് നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് രാഷ്ട്രീയത്തിന്റെയും വംശത്തിന്റെയും പേരുപറഞ്ഞുള്ള വിഭാഗീയത നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് വിഘാതമായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ മതനേതാക്കള്‍ ഒത്തൊരുമിച്ച് രാജ്യത്തിന്റെ പുരോഗതിക്കും സ്വാതന്ത്ര്യം, നീതി, സമത്വം,ദേശീയ സംസ്‌കാരം എന്നിവയ്ക്കുവേണ്ടി നിലകൊള്ളണം. കര്‍ദിനാള്‍ പറഞ്ഞു.

You must be logged in to post a comment Login