സമാധാനശ്രമങ്ങളുമായി മാര്‍പാപ്പയുടെ പ്രതിനിധി സൗത്ത് സുഡാനില്‍

സമാധാനശ്രമങ്ങളുമായി മാര്‍പാപ്പയുടെ പ്രതിനിധി സൗത്ത് സുഡാനില്‍

ജുബ: ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രത്യേക ദൗത്യവാഹകനായി കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണെ സൗത്ത് സുഡാനിലേക്ക് അയച്ചു. അക്രമങ്ങള്‍ അവസാനിപ്പിക്കാനും സംവാദത്തിനുള്ള വഴികള്‍ തുറക്കാനും ഇരുവിഭാഗങ്ങള്‍ക്കും മാധ്യസ്ഥശക്തിയാകാനുമായിട്ടാണ് പാപ്പ ദൗത്യവാഹകനെ അയച്ചിരിക്കുന്നത്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസിന്റെ തലവന്‍ കൂടിയാണ് കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍.

ജുബ ആര്‍ച്ച് ബിഷപ്പിന് പിന്തുണ നല്കുന്ന അദ്ദേഹം, രാജ്യത്തെ നേതാക്കന്മാരെയും കാണും. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമുള്ള മാര്‍പാപ്പയുടെ കത്തുകളും കര്‍ദിനാളിന്റെ പക്കലുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സൗത്ത് സുഡാനില്‍ ആഭ്യന്തരയുദ്ധം മൂലം പൊറുതിമുട്ടുകയാണ്. നിലവില്‍ ജുബയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

You must be logged in to post a comment Login