സമാധാനസംവാദങ്ങള്‍ക്ക് പ്രാധാന്യം ; ആക്ടിംങ് ലാറ്റിന്‍ പാത്രിയാര്‍ക്ക ചാര്‍ജെടുത്തു

സമാധാനസംവാദങ്ങള്‍ക്ക് പ്രാധാന്യം ; ആക്ടിംങ് ലാറ്റിന്‍ പാത്രിയാര്‍ക്ക ചാര്‍ജെടുത്തു

ജറുസലേം: ഹോളി ലാന്റിലെ ക്രൈസ്തവര്‍ തമ്മിലും ഇതര മതവിഭാഗങ്ങള്‍ തമ്മിലുമുള്ള സംവാദം പ്രോത്സാഹിപ്പിക്കുക എന്നതിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നത് എന്ന് ആക്ടിംങ് ലാറ്റിന്‍ പാത്രിയാര്‍ക്ക ഫാ. പിയെര്‍ബാറ്റിസ്റ്റ പിസാബാല. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബുധനാഴ്ചയാണ് ഇദ്ദേഹം ചാര്‍ജ്ജെടുത്തത്.

ഇറ്റലിക്കാരനായ ഇദ്ദേഹം ഫാ. ഫൗദ് തവാലിന് പകരമായാണ് സ്ഥാനമേറ്റെടുത്തത്. ഫ്രാന്‍സിസ്‌ക്കന്‍ വൈദികനാണ്. ഫാ. ഫൗദ് തവാല്‍ എഴുപത്തിയഞ്ച് വയസ് ആയതിനെ തുടര്‍ന്ന് സ്ഥാനമൊഴിയുകയായിരുന്നു.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മിഡില്‍ ഈസ്റ്റിലെ വിശുദ്ധസ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണസമിതിയുടെ തലവനാണ്.

You must be logged in to post a comment Login