സമാധാന രാജ്ഞി കത്തീഡ്രല്‍ പുനര്‍നിര്‍മ്മാണത്തിന് സഹായമഭ്യര്‍ത്ഥിച്ച് സിറിയന്‍ കത്തോലിക്കര്‍

സമാധാന രാജ്ഞി കത്തീഡ്രല്‍ പുനര്‍നിര്‍മ്മാണത്തിന് സഹായമഭ്യര്‍ത്ഥിച്ച് സിറിയന്‍ കത്തോലിക്കര്‍

ഹോം: സിറിയയുടെ പടിഞ്ഞാറന്‍ ഭാഗത്താണ് ഹോംസ്‌ പ്രദേശത്തെ യുദ്ധം തകര്‍ത്ത കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത്. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ കത്തീഡ്രലിലെ രൂപങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. മാര്‍ബിള്‍ സ്തൂപങ്ങള്‍ ഏറെക്കുറെ നശിച്ചു. വചനപീഠമടക്കം പലതരത്തിലുള്ള ഉപകരണങ്ങള്‍ കലാപത്തിനിടെ നാശമായി.

ആഭ്യന്തരയുദ്ധംമൂലം വന്‍ നാശനഷ്ടങ്ങളാണ് കത്തീഡ്രലിന് സംഭവിച്ചത്. 2011 ഏപ്രില്‍ മുതല്‍ 2014 മെയ് വരെ നീണ്ടു നിന്ന കലാപത്തില്‍ 2,000 ആളുകള്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ ദുരിതങ്ങള്‍ക്ക് ശമനം ലഭിച്ചതിനാല്‍ ക്രിസ്ത്യാനികള്‍ എല്ലാം തന്നെ സ്വഭവനങ്ങളിലേക്ക് മടങ്ങുകയാണ്. അതിന്റെ ഭാഗമായി സമാധാനത്തിന്റെ രാജ്ഞിയുടെ നാമത്തിലുള്ള ഹോംസിലെ
കത്തീഡ്രല്‍ പുതുക്കിപ്പണിയാന്‍ അവര്‍ ആഗ്രഹിക്കുന്നു.

കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എയിഡ് ടു ചര്‍ച്ച് ഇന് നീഡ് എന്ന സംഘടനയുടെ വെബ്‌സെറ്റ് വഴിയായി സംഭാവന നല്‍കാവുന്നതാണ്.

You must be logged in to post a comment Login