സമാധാന റാലിയിലൂടെ മദര്‍ തെരേസയോടുള്ള ഭക്തി പ്രകടമാക്കി ത്രിപുരയിലെ ജനങ്ങള്‍

സമാധാന റാലിയിലൂടെ മദര്‍ തെരേസയോടുള്ള ഭക്തി പ്രകടമാക്കി ത്രിപുരയിലെ ജനങ്ങള്‍

അഗര്‍ത്തള: കഴിഞ്ഞ ഞായറാഴ്ച റോമില്‍ വച്ച് നടത്തിയ ചടങ്ങില്‍ വിശുദ്ധയായി നാമകരണം ചെയ്ത മദര്‍ തെരേസയുടെ വിശുദ്ധ പദവി ആഘോഷിച്ച് അഗര്‍ത്തലയിലെ മദര്‍ തെരേസ ആരാധകര്‍ സമാധാന റാലി നടത്തി. നൂറുകണക്കിന് ആരാധകര്‍ റാലിയില്‍ പങ്കെടുത്തു.

കമ്മറ്റി ഫോര്‍ സെലിബ്രേഷന്‍ ഓഫ് മദര്‍ തെരേസാസ് കാനോനൈസേഷന്‍ കമ്മറ്റി അംഗങ്ങള്‍ നടത്തിയ സമാധാന റാലിയില്‍ ജാതിമതഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. റാലിയില്‍ സംബന്ധിച്ച ചെറിയ കുട്ടികള്‍ മദര്‍ തെരേസ സ്ഥാപിച്ച, മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ സന്യാസിനികളുടെ വസ്ത്രം ധരിച്ച് നിശ്ചല ദൃശ്യാവതരണം നടത്തി. സ്‌കൂള്‍ കുട്ടികള്‍ ബാന്‍ഡ് മേളം നടത്തി റാലിയില്‍ പങ്കെടുത്തു.

വിവിധ ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച്, മദര്‍ തെരേസയുടെ വാക്കുകള്‍ എഴുതിക്കൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് മദര്‍ തെരേസയോടുള്ള ആദരവ് പ്രകടമാക്കി.

You must be logged in to post a comment Login