സമാനാശയമുള്ളവരുമായി കൈകോര്‍ക്കാം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

സമാനാശയമുള്ളവരുമായി കൈകോര്‍ക്കാം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

archbishop-george-alencherryരാഷ്ട്രീയമേതുമായിക്കൊള്ളട്ടെ, സഭയുടെ ആശയങ്ങളുമായി യോജിച്ചുപോകുന്നവരോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. പാലാ രൂപതയില്‍ ചേര്‍ന്ന അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സഭയ്ക്ക് യാതൊരു വിധ രാഷ്ട്രീയ ചായ്‌വുകളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, പുലയമഹാസഭ, അഖിലകേരള ധീവാര സഭ, മുസ്ലീം എഡ്യുക്കേഷണല്‍ സൊസൈറ്റി  തുടങ്ങി ഇതരസമുദായങ്ങളിലെ സംഘടനകളുമായും സഹകരണത്തില്‍ വര്‍ത്തിക്കണമെന്ന് ബിഷപ്പ് ആലഞ്ചേരി വിശ്വാസികളോട് ആഹ്വാനം ചെയ്തു. രാഷ്ട്രീയപാര്‍ട്ടികളുടെ തെറ്റായ സമീപനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ സഭ അഭിപ്രായവുമായി രംഗത്തെത്തണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login