സമൂഹത്തിന്റെ ആരോഗ്യം കുടുംബത്തിന്റെ ആരോഗ്യത്തെ ആശ്രയിച്ച്

നെയ്‌റോബി: ഏതൊരു സമൂഹത്തിന്റെയും ആരോഗ്യം അവിടെയുള്ള കുടുംബങ്ങളുടെ ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കെനിയ സന്ദര്‍ശനത്തിന്റെ ഭാഗമായി നെയ്‌റോബി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ പ്രത്യേകംതയ്യാറാക്കിയ അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ. ശക്തമായ കുടുംബജീവിതം കൊണ്ട് കെനിയയിലെ സമൂഹം അനുഗ്രഹിക്കപ്പെട്ടതാണ് . മുതിര്‍ന്നവരോടുള്ള ബഹുമാനവും കുട്ടികളോടുള്ള സ്‌നേഹവും അവര്‍ക്കുണ്ട്. വിവേചനത്തിലേക്കും മുന്‍വിധികളിലേക്കും നയിക്കുന്ന എല്ലാറ്റിനെയും തള്ളിക്കളയാന്‍ അദ്ദേഹം യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ ദൈവികമല്ലെന്ന് നമുക്കറിയാമല്ലോ. വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായിരിക്കുക. ഭയപ്പെടാതിരിക്കുക മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login