സമൂഹത്തെ കരുണാര്‍ദ്രമാക്കാനുള്ള കരുത്ത് ദൈവശാസ്ത്രത്തിന് ആവശ്യമുണ്ട്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സമൂഹത്തെ കരുണാര്‍ദ്രമാക്കാനുള്ള കരുത്ത് ദൈവശാസ്ത്രത്തിന് ആവശ്യമുണ്ട്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ബംഗളൂരു: സമൂഹത്തെ മുഴുവന്‍ കരുണാര്‍ദ്രമാക്കാനുള്ള കരുത്ത് ദൈവശാസ്ത്രത്തിന് ആവശ്യമുണ്ടെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബംഗളൂര് എന്‍ബിസിഎല്‍സിയില്‍ നടന്ന അഖിലേന്ത്യാ ദൈവശാസ്ത്രസമ്മേളനത്തില്‍ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ മതബഹുസ്വരതയുടെ പശ്ചാത്തലത്തില്‍ മതാന്തര വിവാഹമെന്ന യാഥാര്‍ത്ഥ്യത്തെയും ഇതരമതങ്ങളുടെ കരുണയുടെ മുഖങ്ങളെയും മനസ്സിലാക്കാന്‍ സഭയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സമാപന സമ്മേളനത്തില്‍ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു സിബിസിഐ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോസഫ് പാംബ്ലാനി കൃതജ്ഞത അര്‍പ്പിച്ചു.

You must be logged in to post a comment Login