സമൂഹ സൗഹൃദ വിദ്യാലയം

സമൂഹ സൗഹൃദ വിദ്യാലയം

Circle of Colourful People with Hands Upഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

തോപ്പുംപടി: ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സംഘടിപ്പിച്ച റംസാന്‍ മത സൗഹാര്‍ദ്ദ സന്ദേശ പരിപാടി ശ്രദ്ധേയമായി. തദവസരത്തില്‍ സ്‌കൂള്‍ നടപ്പാക്കുന്ന ‘Friends of Friendless’ പരിപാടിയുടെ ഉദ്ഘാടനം ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേസി മൈക്കിള്‍ നിര്‍വ്വഹിച്ചു. എല്‍.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി P.J. സിംമ്പ്രോസിയ ചടങ്ങില്‍ അദ്ധ്യക്ഷ വഹിച്ചു. ‘Friend of Friendless’ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥിനികളും അദ്ധ്യാപകരും ശേഖരിച്ച റംസാന്‍ സമ്മാനങ്ങള്‍ തൃക്കാക്കര ആശാഭവന് കൈമാറിക്കൊണ്ട് സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ പരിപാടിയില്‍ Dr. P.J. എബ്രഹാം മുഖ്യ സന്ദേശം നല്‍കി. ‘Friend of Friendless’ പദ്ധതി കോര്‍ഡിനേറ്റര്‍ Sr. ലിസ്സി ചക്കാലക്കല്‍, അദ്ധ്യാപികമാരായ ശ്രീമതി ലില്ലി പോള്‍, സിസ്റ്റര്‍ ജസീന്തലാക്ര, ശ്രീമതി ടിഷമോള്‍ തോമസ്, ശ്രീമതി റോസ് ആന്‍ ജോസഫ്, വിദ്യാര്‍ത്ഥിനി പ്രതിനിധി കുമാരി ജനത്ത് എ. എന്നിവര്‍ പ്രസംഗിച്ചു.

മാനസിക രോഗികളുടെ പുനരധിവാസകേന്ദ്രമായ ആശാഭവനില്‍ 42 അന്തേവാസികളുടെ നിത്യോപയോഗ സാധനങ്ങള്‍ അടങ്ങുന്ന സമ്മാനപൊതികളുമായാണ് വിദ്യാര്‍ത്ഥിനികള്‍ റംസാന്‍ സ്‌നേഹസന്ദേശവുമായ ഇവരെ സമീപിച്ചു.

സുഹൃത്തുക്കള്‍ ഇല്ലാത്തവരുടെ സുഹൃത്തുക്കളായി മാറിയ വിദ്യാര്‍ത്ഥിനികള്‍ ഈ അദ്ധ്യയന വര്‍ഷത്തെ എല്ലാ ആഘോഷവസരങ്ങളിലും അവരെ സന്ദര്‍ശിക്കുകയും സഹായിക്കുകയും ചെയ്യാമെന്ന് സ്‌നേഹസൗഹൃദ വാഗ്ദാനത്തോടെയാണ് ആശാഭവന്റെ പടിയിറങ്ങിയത്.

 

 

You must be logged in to post a comment Login