‘സമ്പദ്‌വ്യവസ്ഥക്കു ശക്തി പകരേണ്ടത് പരമ്പരാഗതമായി ലഭിക്കുന്ന അറിവുകള്‍’

കോട്ടയം: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കു ശക്തി പകരേണ്ടത് പരമ്പരാഗതമായ അദ്ധ്വാനത്തിലൂടെ ലഭിച്ച അറിവുകളാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ ദ്വിതീയന്‍ കാത്തോലിക്കാ ബാവ. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തിലുള്ള ക്ഷീരകര്‍ഷക ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്ഷീരകര്‍ഷകര്‍ക്കായി ഒരു സംഗമം നടത്തുന്നത്.

ക്ഷീരകര്‍ഷകരുടെ പ്രവര്‍ത്തനങ്ങള്‍ ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് സഹായകരമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ക്ഷീരകര്‍ഷകര്‍ക്കായി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും ഇവരെ ആദരിക്കുമെന്നും സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ് അറിയിച്ചു.

You must be logged in to post a comment Login