സമ്പൂര്‍ണ ബൈബിള്‍ പരിഷ്‌കരണം; പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

സമ്പൂര്‍ണ ബൈബിള്‍ പരിഷ്‌കരണം; പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

കൊച്ചി: മലയാളത്തിലുള്ള സമ്പൂര്‍ണ ബൈബിള്‍ പരിഷ്‌കരിക്കുന്നതിനുള്ള പ്രര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ബൈബിള്‍ പഴയനിയമത്തിന്റെ പരിഷ്‌കരണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

കേരളത്തിലെ ബൈബിള്‍ പണ്ഡിതരാണ് പരിഷ്‌കരണ ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കെസിബിസിയുടെ നിര്‍ദേശപ്രകാരമാണ് പരിഷ്‌കരണം.

പിഒസി പ്രസിദ്ധീകരിച്ച പുതിയനിയമത്തിന്റെ പരിഷ്‌കരണം നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു.പരിഷ്‌കരിച്ച പുതിയ നിയമത്തിന്റെ പതിപ്പ് ആയിരം എണ്ണം മാത്രമാണ് അച്ചടിച്ചത്. ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല.

കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചു പിഒസി പുറത്തിറക്കിയ കാരുണ്യത്തിന്റെ സുവിശേഷം എന്ന പഠനബൈബിള്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന്റെ പരിഷ്‌കരിച്ച രൂപം ഉള്‍ക്കൊള്ളുന്നതാണ്. മറ്റു സുവിശേഷങ്ങളുടെ പരിഷ്‌കരിച്ച പാഠവും പഠന ബൈബിളായി പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു കെസിബിസി ബൈബിള്‍ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും ബൈബിള്‍ പരിഷ്‌കരണ ടീമിന്റെ കോ ഓര്‍ഡിനേറ്ററുമായ റവ ഡോ. ജോഷി മയ്യാറ്റില്‍ പറഞ്ഞു.

പരിഷ്‌കിരിച്ച പിഒസി സമ്പൂര്‍ണബൈബിള്‍ മൂന്നുവര്‍ഷം കൊണ്ടു പ്രസിദ്ധീകരിക്കാനാണു പദ്ധതി.

You must be logged in to post a comment Login