സര്‍ക്കാരിനെതിരെ ആന്ധ്രയിലെ സഭ

സര്‍ക്കാരിനെതിരെ ആന്ധ്രയിലെ സഭ

വിജയവാഡ: സഭയുnaidu1ടെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന്റെ കീഴില്‍ പുതിയ സമിതി രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ ആന്ധ്രാപ്രദേശിലെ സഭാനേതാക്കള്‍ രംഗത്ത്. ഇവര്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ നേരിട്ടുകണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. സംസ്ഥാനത്തെ വിവിധ അതിരൂപതകളിലെയും രൂപതകളിലേയും ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്യം ഉറപ്പുതരുന്നുണ്ട്. അതിന്റെ ലംഘനമാണ് ഇത്തരം നീക്കങ്ങള്‍. സഭയുടെ സ്വത്തുക്കളിന്‍മേലുള്ള അവകാശം സഭാംഗങ്ങള്‍ക്കു മാത്രമാണെന്നും പുറത്തു നിന്നുള്ള ഇത്തരം ഇടപെടലുകളെ അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാന്‍ സന്‍മനസ്സു കാട്ടിയതിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞതിനു ശേഷമാണ് ഇവര്‍ മടങ്ങിയത്.

You must be logged in to post a comment Login