സര്‍ക്കാരിനെതിരെ കെസിബിസി

സര്‍ക്കാരിനെതിരെ കെസിബിസി

കോട്ടയം: കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് നിരുത്തരവാദപരമായ നിലപാടാണെന്ന് കെസിബിസി. കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഇന്നലെ കെസിബിസി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം ആചരിച്ചതൊക്കെ വെറും പ്രഹസനം മാത്രമാണ്. കാര്‍ഷിക ഉത്പന്നങ്ങളുടെ വില കുത്തനെ താഴ്ത്തിരിക്കുന്നത് കര്‍ഷകരെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. മത്സ്യബന്ധനമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. ഇതിനും പുറമേയാണ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍. രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകരെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും കെസിബിസി കുറ്റപ്പെടുത്തി.

You must be logged in to post a comment Login