സര്‍ക്കാരിന്റെ ക്രൂര നടപടികള്‍ക്ക് അടിമകളായി എറിട്രന്‍ നിവാസികള്‍

സര്‍ക്കാരിന്റെ ക്രൂര നടപടികള്‍ക്ക് അടിമകളായി എറിട്രന്‍ നിവാസികള്‍

download (1)എറിട്രയില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഡന കഥകള്‍ കേട്ടാല്‍ ആരുടെയും കണ്ണുകള്‍ ഈറനണിയും. ക്രൈസ്തവ സമൂഹത്തെ നിര്‍ബന്ധ സൈനിക സേവനത്തിന് പ്രേരിപ്പിക്കുക, 50 വയസ്സില്‍ താഴെ പ്രായമുള്ള പുരഷന്‍മാര്‍ക്കും 40 വയസ്സു പ്രായമുള്ള സ്ത്രീകള്‍ക്കും സൈനിക സേവനം നിര്‍ബന്ധമാക്കുക. സൈന്യത്തിലുള്ള പരിശീലനം കഴിഞ്ഞ ധാരാളം വൈദിക വിദ്യാര്‍ത്ഥികള്‍ ഇനിയും മടങ്ങിയെത്തിയിട്ടില്ല. സൈനിക സേവനം നിര്‍വ്വഹിക്കാത്ത ഏതൊരാള്‍ക്കും രാജ്യം വിട്ട് പുറത്തു കടക്കുന്നതിനുള്ള അവകാശമില്ല. അതിനാല്‍ പഠനങ്ങള്‍ക്കു വേണ്ടി വിദേശത്തേയ്ക്ക് പോകുവാനിരുന്ന വൈദികരുടെ യാത്ര മുടങ്ങിയ സ്ഥിതിയിലാണ്. ഇതെല്ലാം എറിട്രയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ നേര്‍ക്കാഴ്ചകളാണ്. എറിട്രയിലെ പേരു വെളിപ്പെടുത്താത്ത സഭാംഗം എയിഡ് ഫോര്‍ ദി ചര്‍ച്ച് ഇന്‍ നീഡ് എന്ന ക്രൈസ്തവ സംഘടനയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളാണ് ഇതെല്ലാം.
‘പേപ്പറില്‍ ഞങ്ങള്‍ക്ക് മതസ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഞങ്ങളുടെ വിശ്വാസം പ്രഘോഷിക്കുന്നതില്‍ നിന്ന് പല രീതിയില്‍ തടയുന്നുണ്ട്. ഞായറാഴ്ചകളിലും പ്രത്യേക വിശേഷ ദിവസങ്ങളിലും അധികാരികള്‍ നിര്‍ബന്ധമായും പങ്കു ചേരേണ്ട രാഷ്ട്രീയ മീറ്റിങ്ങുകള്‍ നടത്തുന്നു, സഭാംഗം പറഞ്ഞു.
ആയിരക്കണക്കിന് എറിട്രന്‍ നിവാസികള്‍ രാഷ്രീയവും മതപരവുമായ കാരണങ്ങള്‍ മൂലം പിരിച്ചു വിടല്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. അവരില്‍ പലരെയും ഇന്ന് തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയ്ക്ക് ലഭിച്ച കണക്കനുസരിച്ച് 1200 ക്രിസ്ത്യാനികള്‍ കൂടുതലായും മതപരമായ കാരണങ്ങളുടെ പേരില്‍ ജയിലിലാണ്. പലരും അതിക്രൂരമായ മര്‍ദ്ധനങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു.

You must be logged in to post a comment Login