‘സര്‍ക്കാര്‍ ഏതും വന്നോട്ടെ, മദ്യലഭ്യത കുറക്കണം’

‘സര്‍ക്കാര്‍ ഏതും വന്നോട്ടെ, മദ്യലഭ്യത കുറക്കണം’

കോട്ടയം: സര്‍ക്കാറുകള്‍ മാറിമാറി വന്നുകൊള്ളട്ടെ, മദ്യലഭ്യത കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ യോഗം. കോട്ടയത്തു ചേര്‍ന്ന യോഗത്തിലാണ് ഇവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ നിലവാരം കുറഞ്ഞുവരുന്നതിലെ ആശങ്കയും ഇവര്‍ പങ്കുവെച്ചു.

ഹയര്‍സെക്കന്‍ഡറി മേഖലയിലെ നിയമന ഉത്തരവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ദളിത് ക്രൈസ്തവര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ വിവിധ സഭകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണം. ഇതിനായി അത്മായരെക്കൂടി ഉള്‍പ്പെടുത്തി മൂന്ന് സമിതികള്‍ രൂപീകരിക്കും. വര്‍ത്തമാനകാല കേരളത്തിലെ മത, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സഭ സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ചും യോഗത്തില്‍ വിലയിരുത്തലുകള്‍ നടത്തി.

You must be logged in to post a comment Login