സലേഷ്യന്‍ റെക്ടര്‍ ശ്രീരാമകൃഷ്ണ മഠത്തില്‍

സലേഷ്യന്‍ റെക്ടര്‍ ശ്രീരാമകൃഷ്ണ മഠത്തില്‍

DON-ANGEL-FERNANDEZ-SDB-03കൊല്‍ക്കൊത്ത: സൗത്ത് ഏഷ്യ സലേഷ്യന്‍ ഫാമിലി കോണ്‍ഗ്രസില്‍ സംബന്ധിക്കാനെത്തിയ സലേഷ്യന്‍ സഭയുടെ റെക്ടര്‍ ഫാ. ഏയ്ഞ്ചല്‍ ഫെര്‍നാണ്ടസ് ആര്‍ടൈം ശ്രീരാമകൃഷ്ണ മഠം സന്ദര്‍ശിച്ചു. അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സ്വാമി ഭജനാനന്ദയും മുതിര്‍ന്ന പതിനൊന്ന് സന്യാസിമാരും ചേര്‍ന്ന് ഫാ. എയ്ഞ്ചലിനെ സ്വീകരിച്ചു. ഒരു സന്യാസസഭയുടെ സുപ്പീരിയര്‍ ജനറല്‍ ആദ്യമായിട്ടാണ് ഒരു ഹിന്ദു ആശ്രമത്തിലെത്തി ഇതുപോലെയൊരു ആതിഥേയത്വം സ്വീകരിക്കുന്നതെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശ്യാമല്‍ ബാറന്‍ റോയ് പറഞ്ഞു. ദൈവാന്വേഷികളെന്ന നിലയില്‍ ഈ നിമിഷം വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ സഹോദരങ്ങളാണ്. ഫാ. ഏയ്ഞ്ചല്‍ അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login