സലേഷ്യന്‍ സിസ്റ്റേഴ്‌സ് കാണ്ടമാലില്‍ ആദ്യ ഭവനം തുറന്നു

സലേഷ്യന്‍ സിസ്റ്റേഴ്‌സ് കാണ്ടമാലില്‍ ആദ്യ ഭവനം തുറന്നു

RV8917_Articoloകാണ്ടമാല്‍; സലേഷ്യന്‍ സിസ്റ്റേഴ്‌സ് കാണ്ടമാലില്‍ ആദ്യ ഭവനം തുറന്നു. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രൈസ്തവവിരുദ്ധ കലാപം നടന്ന സ്ഥലമാണിത്. ഓഗസ്റ്റ് 16 നായിരുന്നു പുതിയ ഭവനത്തിന്റെ കൂദാശ. കട്ടക് ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ എസ് വിഡി കാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വയുടെ ക്ഷണപ്രകാരമാണ് തങ്ങള്‍ എത്തിയതെന്ന് സിസ്റ്റര്‍ റോസ് എസ്രത്ത് എഫ്എംഎ ചടങ്ങില്‍ അറിയിച്ചു. സഭാസ്ഥാപകനായ ഡോണ്‍ ബോസ്‌ക്കോയുടെ ഇരുനൂറാം ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഒരു ഭവനം ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു. ഡോട്ടേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് എന്നാണ് ഈ സന്യാസിനികള്‍ പൊതുവെ അറിയപ്പെടുന്നത്.

You must be logged in to post a comment Login