സഹനം സന്തോഷമാക്കി മാറ്റിയ വൈദികന്‍

സഹനം സന്തോഷമാക്കി മാറ്റിയ വൈദികന്‍

Msgr_Matthew_Koo_speaks_with_CNA_on_March_19_2014_Credit_Marco_Galdolfo_CNA_CNAനീണ്ട 30 വര്‍ഷം ചൈനയിലെ ലേബര്‍ ക്യാമ്പില്‍ തടവിലായിരുന്നു ഫാദര്‍ മാത്യു കൂ. എന്നാല്‍ സഹനങ്ങളെ ദൈവാനുഗ്രഹമായി കാണാനാണ് അദ്ദേഹത്തിനിഷ്ടം. ‘സഹനം ദൈവത്തിന്റെ സമ്മാനമാണ്. താങ്കള്‍ ഒരുപാട് സഹിച്ചല്ലേ എന്ന് ആളുകള്‍ ചോദിക്കുന്നു. ഈ സഹനങ്ങളില്ലെങ്കില്‍ ജീവിതത്തിന് എന്തര്‍ത്ഥമാണുള്ളത്?’ ഫാദര്‍ മാത്യു ചോദിക്കുന്നു.

1953ലാണ് ലീജിയന്‍ ഓഫ് മേരി എന്ന കത്തോലിക്കാസംഘടനയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ചൈനയിലെ ലേബര്‍ ക്യാമ്പില്‍ ഫാദര്‍ മാത്യു തടവിലാകുന്നത്. ചെറിയ കുറ്റങ്ങള്‍ ചെയ്യുന്നവരെ പാര്‍പ്പിക്കുന്ന ഇടമാണ് ഇവിടം. 1955 ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ് ലേബര്‍ ക്യാമ്പുകള്‍ സ്ഥാപിക്കുന്നത്. 5 വര്‍ഷമായിരുന്നു ശിക്ഷാകാലാവധിയെങ്കിലും അതു പിന്നെയും നീണ്ടു. ലേബര്‍ ക്യാമ്പുകളില്‍ തടവിലാക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ യാതൊരു നിയമസഹായവും ലഭിച്ചിരുന്നില്ല.
5 വര്‍ഷങ്ങള്‍ക്കുശേഷം പുതിയ ചൈനീസ് പ്രസിഡന്റ് അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് ലേബര്‍ ക്യാമ്പുകളെ സംബന്ധിക്കുന്ന നിയമത്തില്‍ ചെറിയ ഭേദഗതികള്‍ വരുത്തി. ഇതനുസരിച്ച് തടവുകാര്‍ക്ക് കോടതിയില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള അവസരം ലഭിച്ചു. ഫാദര്‍ മാത്യു കോടതിയില്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് നീതി ലഭിച്ചില്ല. അദ്ദേഹത്തിന്റെ ശിക്ഷാകാലാവധി വീണ്ടും കൂടി. കഠിനമായ പല പണികളും അദ്ദേഹത്തിന് ലേബര്‍ ക്യാമ്പില്‍ ചെയ്യേണ്ടിവന്നു.
ഫാദര്‍ മാത്യുവിനോടൊപ്പെ സെമിനാരിയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മറ്റംഗങ്ങളോടൊപ്പം അദ്ദേഹം ജപമാല ചൊല്ലുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിക്ഷാകാലാവധി വീണ്ടും നീട്ടി. ചൈനയില്‍ കഠിനമായ ക്ഷാമം വന്ന അവസരത്തില്‍ തങ്ങള്‍ക്ക് തിന്നാനോ കുടിക്കാനോ യാതൊന്നുമില്ലായിരുന്നുവെന്നും ഫാദര്‍ മാത്യു ഓര്‍ക്കുന്നു. ചൈനയില്‍ ക്രിസ്ത്യാനികളുടെ അവസ്ഥ പണ്ടത്തെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login