‘സഹനമില്ലാതെ ക്രിസ്തീയതയില്ല’: ഫ്രാന്‍സിസ് പാപ്പ

‘സഹനമില്ലാതെ ക്രിസ്തീയതയില്ല’: ഫ്രാന്‍സിസ് പാപ്പ

isis-egypt_nfblക്രിസ്തീയത നമ്മില്‍ നിന്ന് സഹനം ആവശ്യപ്പെടുന്നുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ. ‘ആദ്യനൂറ്റാണ്ടുകളിലുള്ളതിനേക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികള്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പീഡനങ്ങള്‍ സഹിക്കുന്നു. സഹനമില്ലാതെയുള്ള ക്രിസ്തീയതക്ക് അര്‍ത്ഥമില്ല. തളരാതെ ക്രിസ്തുവിന്റെ മാര്‍ഗ്ഗം പിന്തുടരുകയാണ് നമ്മള്‍ ചെയ്യേണ്ടത്. പീഡിതരായ നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം’, ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

ലോകത്തില്‍ ഏറ്റവുമധികം പേര്‍ പീഡനമനുഭവിച്ചത് അര്‍മേനിയന്‍ സഭയിലാണെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. നിരവധി വിശുദ്ധര്‍ ഇത്തരം പീഡനങ്ങള്‍ സഹിച്ചാണ് രക്തസാക്ഷിത്വമകുടം ചൂടിയത്. അവരുടെ കരുത്തിലാണ് സഭ തഴച്ചു വളര്‍ന്നത്. ഐഎസ് ഭീകരര്‍ വധിച്ച ലിബിയയിലെ കോപ്റ്റിക് രക്തസാക്ഷികളെയും മാര്‍പാപ്പ പ്രത്യേകം അനുസ്മരിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ക്രൂശിതനായ ക്രിസ്തുവിലാണ് നാം ശക്തി കണ്ടെത്തേണ്ടത്. കുരിശാണ് നമ്മുടെ അഭയകേന്ദ്രം. നമുക്കു മുന്‍പേ നടന്ന രക്തസാക്ഷികളുടെ മാതൃക നമുക്കനുസ്മരിക്കാം’, മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login