സഹോദരിമാര്‍ ഒരുമിച്ച് താമസിക്കുന്ന കന്യാമഠം

സഹോദരിമാര്‍ ഒരുമിച്ച് താമസിക്കുന്ന കന്യാമഠം

മിസൗറി: സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ബെനഡക്ടിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മൊണാസ്ട്രി മറ്റ് സിസ്റ്റേഴ്‌സിന് കന്യാമഠം മാത്രമാണെങ്കില്‍ സിസ്റ്റര്‍ മേരി കാര്‍മെന്‍, സിസ്റ്റര്‍ മേരി കാര്‍മ്മെല്‍, സിസ്റ്റര്‍ റോസ് മേരി, സിസ്റ്റര്‍ ആഗ്നസ് എന്നിവര്‍ക്ക് അത് സ്വന്തം വീടു പോലെയാണ്. കാരണം വീട്ടിലുണ്ടായിരുന്നവര്‍ തന്നെയാണ് അവര്‍ക്ക് കോണ്‍വെന്റിലും. അതെ ഈ നാലു കന്യാസ്ത്രീകളും സഹോദരിമാരാണ്.

സിസ്റ്റര്‍ മേരി കാര്‍മെനും സിസ്റ്റര്‍ മേരി കാര്‍മെലും ഇരട്ടസഹോദരികളാണ് എന്ന പ്രത്യേകത കൂടിയുണ്ട്. രക്തബന്ധത്തിലുള്ള ഈ നാലുപേര്‍ ഒരു കന്യാമഠത്തില്‍ തന്നെ ഒരുമിച്ച് താമസിക്കുന്നത് പലര്‍ക്കും രസകരമായ ഒരു വാര്‍ത്തയാണ്. പക്ഷേ ഈ സഹോദരിമാര്‍ പറയുന്നു, ദൈവമാണ് തങ്ങളെ ഇവിടെ ഒന്നിച്ചുചേര്‍ത്തതെന്ന്. മേരി കാര്‍മ്മെനും മേരി കാര്‍മ്മെലിനും 90 കഴിഞ്ഞു. മറ്റ് രണ്ടുപേര്‍ക്ക് ഒരു വയസിന്റെ വ്യത്യാസമേയുള്ളൂ. 64 ലും 65 ഉം.

തങ്ങള്‍ ജീവിതത്തില്‍കണ്ട ബെനഡിക്ടന്‍ സിസ്റ്റേഴ്‌സിന്റെ ജീവിതമാതൃകയാണ് തങ്ങളെ കന്യാമഠത്തില്‍ എത്തിച്ചതെന്ന് ഇവര്‍ പറയുന്നു.

You must be logged in to post a comment Login