സാത്താനില്‍ നിന്നും യുക്തിവാദത്തില്‍ നിന്നും ക്രിസ്തുവിലേക്ക്…

ദൈവത്തില്‍ ഡോക്ടര്‍ പോള്‍ തിഗ്‌പെന് വിശ്വാസമില്ലായിരുന്നു. എന്നാല്‍ സാത്താനില്‍ വിശ്വസിച്ചിരുന്നുതാനും. രക്തം തിളച്ചിരുന്ന പ്രായത്തില്‍ യുക്തിവാദത്തിന്റെ വഴിയേ ആണ് അദ്ദേഹം നയിക്കപ്പെട്ടത്. ഒടുവില്‍ ഒരു വീണ്ടുവിചാരമുണ്ടാകുന്നത് 18-ാം വയസ്സിലാണ്. അങ്ങനെ അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് ദൈവത്തിങ്കലേക്ക് തിരിഞ്ഞു.

ഇന്ന് ഡോക്ടര്‍ പോള്‍ തിഗ്‌പെന്‍ അറിയപ്പെടുന്നൊരു പ്രഭാഷകനും മാദ്ധ്യമപ്രവര്‍ത്തകനും ചാര്‍ലൊറ്റേ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടാന്‍ ബുക്ക്‌സിന്റെ പത്രാധിപനുമാണ്. ആത്മീയ ജീവിതത്തില്‍ വിജയം നേടാനുള്ള വഴികളുമായി പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഡോക്ടര്‍ തിഗ്‌പെന്‍ ഇപ്പോള്‍.
മനുഷ്യന്റെ ഉള്ളില്‍ നിരന്തരം ഒരു ആത്മീയസംഘട്ടനം നടക്കുന്നുണ്ടെന്നാണ് പോള്‍ തിഗ്‌പെന്‍ പറയുന്നത്. ഈ ആത്മീയയുദ്ധത്തില്‍ വിജയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സുവിശേഷത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞു വെയ്ക്കുകയാണ് പോള്‍ തിഗ്‌പെന്‍. താന്‍ അറിഞ്ഞതും അനുഭവിച്ചതുമായ ക്രിസ്തുവിനെയും തന്റെ ആത്മീയാനുഭവങ്ങളെയും വാക്കുകളില്‍ പകര്‍ത്തി വെയ്ക്കുകയാണ് അദ്ദേഹം. ഈ ആത്മീയയുദ്ധത്തില്‍ നമ്മുടെ ശത്രുവായ പിശാചിനെ സധൈര്യം നേരിടാന്‍ നമ്മെ പ്രാപ്തരാക്കുകയാണ് പുസ്തകത്തിലൂടെ ലക്ഷ്യമിടുന്നത്.
341 പേജുള്ള പുസ്തകത്തില്‍ പോള്‍ തിഗ്‌പെന്റെ ജീവിതസാക്ഷ്യത്തിനു പുറമേ വിശുദ്ധരുടെ ജീവിതാനുഭവങ്ങളും ആത്മീയജീവിതം നയിക്കുതിനായുള്ള ഉപദേശങ്ങളും പ്രാര്‍ത്ഥനകളും അടങ്ങിയിരിക്കുന്നു.

 

അനൂപ. എസ്.

You must be logged in to post a comment Login