സാത്താനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ നല്കുന്ന മുന്നറിയിപ്പുകള്‍

സാത്താനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ നല്കുന്ന മുന്നറിയിപ്പുകള്‍

ഒരുവന്‍ ക്രിസ്തുവനെക്കുറിച്ച് പരസ്യമായി പ്രഘോഷിക്കാതിരിക്കുകയും എന്നാല്‍ ലോകത്തിന്റെ മോഹങ്ങളെയും കാഴ്ചകളെയും കുറിച്ച് പ്രഘോഷിക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും സാത്താന്റെ കെണിയാണ്.

ഈ ലോകത്തിന്റെ രാജകുമാരനാണ് സാത്താന്‍. അവന് ഒരിക്കലും നമ്മുടെ വിശുദ്ധി ആവശ്യമില്ല. നമ്മള്‍ ക്രിസ്തുവിനെ പിന്തുടരുന്നതും അവന് ഇഷ്ടമല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാത്താനെക്കുറിച്ച് പ്രസംഗിക്കുന്നത് ഔട്ട് ഓഫ് ഫാഷനായ സംഗതിയൊന്നുമല്ല. കാരണം സാത്താന്‍ ഇന്നും സാന്നിധ്യം അറിയിക്കുന്നുണ്ട്. സാത്താന്‍ ഇവിടെയുണ്ട്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും. എന്നാല്‍ സാത്താനെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് സുവിശേഷം നമ്മെ പഠിപ്പിക്കുന്നുണ്ട്.

സാത്താന്‍ കുടുംബങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. സാത്താന്‍ ഒരിക്കലും കുടുംബങ്ങളെ സ്‌നേഹിക്കുന്നില്ല. അതിന്റെ നാശത്തിലാണ് അവന് താല്പര്യം. എന്നാല്‍ ദൈവം കുടുംബത്തെ അനുഗ്രഹിക്കുന്നു. പ്രതിസന്ധികളിലും തുണയ്ക്കുന്നു. പക്ഷേ സാത്താന്‍ അതിനെ ഏതു വിധേനയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു.

പത്രം എടുത്തുനോക്കിയാല്‍ അവിടെയെല്ലാം സാത്താന്റെ സാന്നിധ്യം നല്കുന്ന വാര്‍ത്തകളാണ്. സാത്താന്‍ പ്രവര്‍ത്തനനിരതനാണെന്നാണ് അതെല്ലാം പറയുന്നത്. എന്നാല്‍ വലിയ ശബ്ദത്തില്‍ ഇങ്ങനെയൊന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം ശക്തനാണ്. നിങ്ങളിത് വിശ്വസിക്കുന്നുവോ, ദൈവം ശക്തനാണെന്ന്?
സാത്താനെതിരെ കരുതലുള്ളവരായിരിക്കുക, ജാഗരൂകരായിരിക്കുക എല്ലായ്‌പ്പോഴും ക്രിസ്തുവിനോടൊപ്പം ആയിരിക്കുക.

വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ പേജില്‍ തന്നെ സാത്താന്റെ സാന്നിധ്യമുണ്ട്. ബൈബിള്‍ അവസാനിക്കുന്ന പേജിലും സാത്താന്റെ സാന്നിധ്യമുണ്ട്. പക്ഷേ സാത്താനെ കീഴടക്കിയ ദൈവത്തിന്റെ വിജയം അവിടെ നാം കാണുന്നുണ്ട്.

വ്യക്തികളെയും കുടുംബത്തെയും വിഭജിക്കാന്‍ സാത്താന്‍ പല ശ്രമങ്ങളും നടത്തുന്നു. എന്നാല്‍ വ്യക്തികള്‍ ക്ഷമയുള്ളവരായിരിക്കുക, കരുണയുള്ളവരായിരിക്കുക.
ശുദ്ധതയ്‌ക്കൊപ്പം നിലനില്ക്കാന്‍ ഒരിക്കലും സാത്താന് കഴിയില്ല.

ക്രിസ്തു സാത്താനെ എങ്ങനെയാണ് നേരിട്ടതെന്ന് നമുക്കറിയാം. അവിടുന്ന് സാത്താനുമായി ഒരു സംവാദത്തിലും ഏര്‍പ്പെട്ടില്ല. എന്നാല്‍ ഹവ്വ പറുദീസായില്‍ വച്ച് ചെയ്തത് അതാണ്. സാത്താനുമായി നമുക്ക് സൗഹൃദസംഭാഷണം നടത്താനാവില്ലെന്ന് ക്രിസ്തുവിന് അറിയാം. ദൈവവചനം ഉപയോഗിച്ചാണ് ക്രിസ്തു സാത്താനെ നേരിട്ടത്. ഇതാണ് നമുക്ക് രക്ഷയായിട്ടുള്ളത്.

അസൂയയും പകയും അപവാദവും എല്ലാം സാത്താന്റെ പണികളാണ്. അപവാദപ്രചാരണങ്ങള്‍ സാത്താന്റെ ആയുധങ്ങളാണ്.
ബി

You must be logged in to post a comment Login