സാത്താനെതിരെ വി. ജോണ്‍ പോള്‍ അതിശക്തനെന്ന് റോമിലെ പ്രധാന ഭൂതോച്ചാടകന്‍

സാത്താനെതിരെ വി. ജോണ്‍ പോള്‍ അതിശക്തനെന്ന് റോമിലെ പ്രധാന ഭൂതോച്ചാടകന്‍

Pope_John_Paul_II_in_prayer_circa_1991_Credit_LOsservatore_Romano_6_4_15jpgറോമിലെ പ്രധാന ഭൂതോച്ചാടകന്‍ ആണയിട്ടു പറയുന്നു, പൈശാചിക ശക്തികള്‍ക്കെതിരെ വി. ജോണ്‍ പോള്‍ മാര്‍പാപ്പയുടെ മാധ്യസ്ഥം വളരെ ഫലപ്രദമാണെന്ന്. കഴിഞ്ഞ 26 വര്‍ഷങ്ങളില്‍ 70,000 ത്തോളം ഭൂതോച്ചാടനങ്ങള്‍ നടത്തിയ ഫാ ഗബ്രിയേല്‍ അമോര്‍ത്താണ് ഇക്കാര്യം പറയുന്നത്.

‘സാത്താന്‍ ഉണ്ട്. പിശാചുക്കളും തിന്മയുടെ ശക്തികളും രണ്ടു തരം ശക്തിയുള്ളവരാണ്. സാധാരണവും അസാധാരണവും’ അദ്ദേഹം വിശദീകരിക്കുന്നു. ‘സാധാരണ ശക്തിയുള്ള പിശാചുക്കള്‍ മനുഷ്യനെ പ്രലോഭിപ്പിച്ച് ദൈവത്തില്‍ നിന്നും അകറ്റുന്നു. എന്നാല്‍ അസാധാരണ ശക്തിയുപയോഗിച്ച് പിശാച് മനുഷ്യന്റെ മേല്‍ ആവസിക്കുന്നു. പാദ്‌റേ പിയോയുടെ ജീവിതത്തില്‍ സംഭവിച്ചതു പോലെ പിശാച് വന്ന് മനുഷ്യനെ നേരിട്ട് ആക്രമിക്കുന്നു.’

എങ്കിലും നമ്മുടെ ശക്തിക്കതീതമായ രീതിയില്‍ പരീക്ഷിക്കപ്പെടാന്‍ ദൈവം അനുവദിക്കില്ലെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂദാശകളും പ്രാര്‍ത്ഥനയും യേശുവിന്റെ വചനവും നമുക്ക് പിശാചിനെതിരെ സംരക്ഷണം നല്‍കുന്നു, അദ്ദേഹം പറഞ്ഞു.

പിശാചിനെതിരെ ഏറ്റവുമധികം തവണ ഉപയോഗിക്കുന്ന നാമം രക്ഷകനായ യേശു ക്രിസ്തുവിന്റേതാണ്. ഈ അടുത്ത കാലത്തായി പിശാചിനെതിരെ വി. ജോണ്‍ പോളിന്റെ നാമം വളരെ ശക്തമാണെന്ന് തനിക്ക് അനുഭവമുണ്ടെന്ന് ഫാ. അമോര്‍ത്ത് സാക്ഷ്യപ്പെടുത്തി.

ഒരിക്കല്‍ ഒരു പിശാചിനോട് നിങ്ങള്‍ എന്തു കൊണ്ട് ജോണ്‍ പോളിനെ ഭയപ്പെടുന്നു എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ‘അദ്ദേഹം ഞങ്ങളുടെ പദ്ധതികള്‍ തകര്‍ത്തു’ എന്നായിരുന്നു. റഷ്യയിലും മറ്റും ക്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതാവും അവര്‍ ഉദ്ദേശിച്ചതെന്ന് ഫാ. അമോര്‍ത്ത് അനുമാനിക്കുന്നു.

നിരവധി യൂവാക്കള്‍ ജോണ്‍ പോള്‍ മൂലം മാനസാന്തരപ്പെട്ടു എന്നതും പിശാചുക്കളെ ഭയപ്പെടുത്തുന്നു. ‘എന്റെ കൈയില്‍ നിന്നും അദ്ദേഹം വളരെയേറെ പേരെ പിടിച്ചെടുത്തു’ എന്നാണ് ഒരു പിശാച് പറഞ്ഞത്!

You must be logged in to post a comment Login