സാത്താന്റെ അവസാനയുദ്ധം കുടുംബത്തിനും വിവാഹത്തിനും നേര്‍ക്ക്: ഫാത്തിമാ വിഷനറിയുടെ പ്രവചനം

സാത്താന്റെ അവസാനയുദ്ധം കുടുംബത്തിനും വിവാഹത്തിനും നേര്‍ക്ക്: ഫാത്തിമാ വിഷനറിയുടെ പ്രവചനം

മെക്‌സിക്കോ: ഫാത്തിമായില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നുകുട്ടികളില്‍ ഒരാളായിരുന്നു 2005 ല്‍ മരണമടഞ്ഞ സിസ്റ്റര്‍ ലൂസിയ സാന്റോസ്. തന്റെ മരണത്തിന് മുമ്പ് സിസ്റ്റര്‍ പ്രവചിച്ചിരുന്ന ഒരു കാര്യമായിരുന്നുവത്രെ ക്രിസ്തുവും സ ാത്താനും തമ്മിലുള്ള അവസാനത്തെ യുദ്ധം കുടുംബത്തിനും വിവാഹത്തിനും വേണ്ടിയുള്ളതായിരിക്കുമെന്ന്. കര്‍ദിനാള്‍ കാര്‍ലോ കാഫാറയാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

സിസ്റ്റര്‍ ലൂസി അദ്ദേഹത്തിന് അയച്ച കത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. അന്ന് അദ്ദേഹം ഇറ്റലിയിലെ ബോളോഗ്നോയിലെ ആര്‍ച്ച് ബിഷപായി സേവനം ചെയ്യുകയായിരുന്നു. സിസ്റ്റര്‍ ലൂസിയായുടെ മരണത്തിന് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മെക്‌സിക്കന്‍ വീക്കിലി ഇക്കാര്യം അനുസ്മരിച്ചിരുന്നു.

2008 ഫെബ്രുവരി 16 ന് പാദ്രെ പിയോയുടെ കബറിടത്തില്‍ ദിവ്യബലി അര്‍പ്പിച്ചതിന് ശേഷം നടത്തിയ ഒരു അഭിമുഖത്തിലും കര്‍ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഓണ്‍ മാര്യേജ് ആന്റ് ഫാമിലിയുടെ ചുമതലക്കാരനായി നിയമിച്ചിരുന്നത് കര്‍ദിനാള്‍ കാഫാറയെയായിരുന്നു. തന്റെ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് കര്‍ദിനാള്‍, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിയായ്ക്ക് അവരുടെ മെത്രാന്‍ വഴി ഒരു കത്ത് അയച്ചിരുന്നു.

ഒരു മറുപടി സിസ്റ്റര്‍ ലൂസിയായില്‍ നിന്ന് പ്രതീക്ഷിച്ചില്ലെങ്കിലും ഒപ്പോടുകൂടിയ വലിയൊരു നീണ്ട കത്ത് അദ്ദേഹത്തിന് മറുപടിയായി സിസ്റ്ററില്‍ നിന്ന് ലഭിക്കുകയുണ്ടായി. ഇന്ന് ആ കത്ത് ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സാത്താന്‍ കുടുംബത്തിനും വിവാഹത്തിനും വേണ്ടി യുദ്ധം ചെയ്യുമെങ്കിലും ആരും ഭയപ്പെടേണ്ടതില്ലെന്നും സിസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു. എല്ലാ രീതിയിലും കുടുംബത്തിന്റെയും വിവാഹത്തിന്റെയും വിശുദ്ധിക്കുവേണ്ടി നാം ശ്രമിച്ചുകൊണ്ടിരിക്കുക. മാത്രവുമല്ല നമ്മുടെ കന്യക സാത്താന്റെ തല നേരത്തെ തന്നെ തകര്‍ത്തിട്ടുമുണ്ടല്ലോ.

സിസ്റ്റര്‍ കത്തില്‍ ആശ്വസിപ്പിക്കുന്നു.

You must be logged in to post a comment Login