സാത്താന്റെ ഈ സൂത്രങ്ങളെക്കുറിച്ച് കരുതലുള്ളവരായിരിക്കുക

സാത്താന്റെ ഈ സൂത്രങ്ങളെക്കുറിച്ച് കരുതലുള്ളവരായിരിക്കുക

സാത്താന്‍ നുണയും നുണയുടെ പിതാവുമാണെന്നാണ് വിശുദ്ധ ഗ്രന്ഥം നല്കുന്ന മുന്നറിയിപ്പ്. നുണയനായതുകൊണ്ടുതന്നെ അവന്‍ പല നുണകളും നമ്മോടു പറയുകയും ചെയ്യും. അവന് ഒന്നേ ലക്ഷ്യമുള്ളൂ. നമ്മുടെ വിശ്വാസം നശിപ്പിക്കുക. ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുക. ഇതിന് വേണ്ടി അവന്‍ പല നുണകളും നമ്മോട് പറയും. അത്തരം ചില നുണകളെക്കുറിച്ച് കരുതലുള്ളവരായിരിക്കുക

റിലേറ്റിവിസം

ആപേക്ഷികതാവാദം എന്ന് ഇതിനെ മലയാളത്തില്‍ വിളിക്കാം. ആപേക്ഷികതാവാദമാണ് പിശാച് നമ്മെ അകറ്റാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗം. നമ്മുടെ സമൂഹത്തില്‍ എവിടെയും ഇതുണ്ട്..വിവിധ രൂപങ്ങളില്‍. ഇതൊരിക്കലും സത്യമായിരിക്കുകയില്ല. നമ്മള്‍ ഒരിക്കലും സത്യം അറിയണമെന്ന് സാത്താന്‍ ആഗ്രഹിക്കാറുമില്ല.

ഇന്‍ഡിഫെറന്റിസം

ചിലര്‍ പറയാറുണ്ട് നീ ഏതു മതവിശ്വാസിയായാലും കുഴപ്പമില്ല, എല്ലാവരും  ഒരേ മല വിവിധ വഴികളിലൂടെ കയറുന്നുവെന്നേയുള്ളൂ എന്നെല്ലാം. പക്ഷേ ഒരു കത്തോലിക്കനെ സംബന്ധിച്ച് ഇത് തെറ്റാണ്.കാരണം ചില വഴികള്‍ മറ്റ് വഴികളെക്കാള്‍ നല്ലവരാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മള്‍. കൂടുതല്‍ സത്യം മനസ്സിലാക്കിയവര്‍.. മലകയറാനുള്ള ചില വഴികള്‍ എത്തുന്നതിന് പകരം തല കുത്തി വീഴുന്നതിനായിരിക്കും പ്രയോജനപ്പെടുക. സര്‍വ്വമനുഷ്യവംശത്തിനും വേണ്ടിയുളളവനാണ് ക്രിസ്തു എന്ന് നമുക്കറിയാം. ദൈവവുമായുള്ള പൂര്‍ണ്ണഐക്യപ്പെട്ട, ഏറ്റവും പരിപൂര്‍ണ്ണമായ, നിറവുള്ള, പുരാതനമായ ഒരു വിശ്വാസമാണ് നമ്മുടേത്.

എക്ലേസിറ്റിസം

മുകളില്‍ പറഞ്ഞതിന്റെ അടുത്ത ബന്ധുവാണിത് വിവിധ മതവിശ്വാസങ്ങളെ തമ്മില്‍ മിക്‌സ് ചെയ്യുന്നതാണിത്. വിവിധ മതവിശ്വാസങ്ങളും ആത്മീയതയും ഒരുമിച്ചുകൂട്ടിയുള്ള ഒരു മിക്‌സ്. ഇത് സാത്താന്‍ കൊണ്ടുവന്നിരിക്കുന്ന ഒരു ചിന്തയാണ്.

സെന്റിമെന്റലിസം

ശാശ്വതമായ സത്യത്തെക്കാള്‍ വൈകാരികതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയാണിത്. വളരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ നിങ്ങളുടെ മാത്രം വൈകാരികതയെ അടിസ്ഥാനമാക്കി എടുക്കരുത്. അത് അസ്ഥിരവും ഇരുണ്ടതുമായ ഒരു നുണയായിരിക്കും.
യൂട്ടിലിറ്റേറിയനിസം

സുഖമാത്രപ്രയോജനാചാരവാദമാണിത്. ഇത് മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം. അമ്മയ്ക്ക് മറവിരോഗമാണ്. വളരെ വലിയ ചെലവാണ് അമ്മയെ വീട്ടില്‍ ശുശ്രൂഷിക്കാന്‍. അപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നു, വളരെ ചെറിയ ചെലവേയുള്ളൂ, ഒരു ഇന്‍ഞ്ചക്ഷന്‍. അമ്മയുടെ കാര്യം തീര്‍ത്തുകിട്ടും. ഇതാണ് യൂട്ടിലിറ്റേറിയനിസം. കോടിക്കണക്കിന് കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍  കൊല ചെയ്യുന്നതും ഇങ്ങനെയാണ്. ഇനിയൊരു കുഞ്ഞ് നിനക്ക് ബാധ്യതയായിരിക്കും. നീയെന്തിനാണ് അതിനെ വളര്‍ത്തുന്നത്. അതിലും ഭേദം അബോര്‍ഷനല്ലേ..ഇത് സാത്താന്‍ കൊണ്ടുവരുന്ന നാശകരമായ ചിന്തയാണ്. ഇതിനെതിരെ ഉണര്‍ന്നിരിക്കുക.

മെറ്റീരിയലിസം

കൂദാശകള്‍ വെറും സിംബലുകള്‍ മാത്രമാണ്. സഭ എന്നത് മനുഷ്യസ്ഥാപനമാണ്. വൈദികര്‍ വെറും സാമൂഹ്യപ്രവര്‍ത്തകരാണ്. വിവാഹം എന്നത് ഒരു പേപ്പറിലെ ഒപ്പുമാത്രം..കുമ്പസാരമാകട്ടെ ഒരു തെറാപ്പിയാണ്.. സ്വര്‍ഗ്ഗവും നരകവും ഒക്കെ കെട്ടുകഥകള്‍..ഇതാണ് മെറ്റീരിയലിസം പറയുന്നത്. ഈ പറയുന്നതെല്ലാം നുണയാണെന്ന് നാം മനസ്സിലാക്കണം.

സയന്റിസം

ശാസ്ത്രസിദ്ധാന്തത്തെ അമിതമായി കൂട്ടുപിടിക്കുന്ന രീതിയാണിത്.

സിറ്റുവേഷനല്‍ എത്തിക്‌സ്

റിലേറ്റിവിസത്തിന്റെ മറ്റൊരു പേരുതന്നെയാണിത്. അനേകം കത്തോലിക്കര്‍ അബോര്‍ഷനും കൃത്രിമഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും അവലംബിച്ചതിന് പിന്നിലുള്ളത് ഇതായിരുന്നു. മാരകമായ പാപങ്ങളിലേക്കാണ് സിറ്റുവേഷനല്‍ എത്തിക്‌സ് വ്യക്തികളെ കൊണ്ടുചെന്നെത്തിക്കുന്നത്. ധാര്‍മ്മികമായ ഒരു പ്രശ്‌നം വരുമ്പോള്‍ അതിന്റെ പരിഹാരത്തിന് വേണ്ടി നല്ല ഒരു വൈദികനെയോ ആത്മീയ പിതാവിനെയോ സമീപിക്കുക. അതാണ് ഉചിതമായ തീരുമാനം.

ബി

You must be logged in to post a comment Login