സാത്താന്‍ ആരാധകരുടെയും കറുത്ത കൂര്‍ബാനയുടെയും ‘കറുത്ത’ കാലം

സാത്താന്‍ ആരാധകരുടെയും കറുത്ത കൂര്‍ബാനയുടെയും ‘കറുത്ത’ കാലം

blackകഴിഞ്ഞ ഏപ്രിലില്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ ഒരു കത്തോലിക്കാ പള്ളിയില്‍ അതിക്രമിച്ചു കടന്ന സാത്താന്‍ ആരാധകര്‍ ദിവ്യകാരുണ്യത്തെ അവഹേളിക്കുകയുണ്ടായി. മീത്ത് രൂപതയില്‍ സേവനം ചെയ്യുന്ന നിഷ്പാദുക കര്‍മലീത്താ സഭാംഗമായ ഫാ. ജോണ്‍ ഹോഗന്‍ ഇതെ കുറിച്ച് നല്‍കുന്ന വിവരണം ഇതാണ്:

‘ഡബ്ലിനിലെ പ്രാന്തപ്രദേശത്തുള്ള ഒരു പള്ളിയിലാണ് ദിവ്യകാരുണ്യത്തെ അവഹേളിച്ച ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ആരാധനാ ചാപ്പലില്‍ സൂക്ഷിച്ചിരുന്ന തിരുവോസ്തികള്‍ സാത്താന്‍ ആരാധകര്‍ പുറത്തെടുക്കുകയും വലിച്ചു കീറുകയും മണ്ണിലിട്ട് ചവിട്ടുകയും ചെയ്തു. ഇത് ചെയ്യുമ്പോഴെല്ലാം അവര്‍ സാത്താന് ജയ് വിളിക്കുന്നുണ്ടായിരുന്നു. അള്‍ത്താരയിലെ വിരിയിലെല്ലാം അവര്‍ സാത്താന്‍ മുദ്രാവാക്യങ്ങള്‍ എഴുതി വച്ചു. ഇതെല്ലാം കണ്ട് ഇടവകക്കാരെല്ലാം ആകെ ഭയന്നിരിക്കുകയാണ്. അവര്‍ക്കു വേണ്ടിയും ആക്രമികളുടെ മാനസാന്തരത്തിനായും പ്രാര്‍ത്ഥിക്കണം. അയര്‍ലണ്ടില്‍ കത്തോലിക്കാ സഭയ്‌ക്കെതിരായ ശത്രുത അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണ്.’

അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സ്വവര്‍ഗവിവാഹ അനുകൂല വിധിയും ഈ വളരുന്ന കത്തോലിക്ക് വിരുദ്ധ നിലാപാടുമായി കൂട്ടി വായിക്കാവുന്നതാണ്.

വാഴ്ത്തിയ തിരുവോസ്തിക്ക് പൊന്നുംവില

തിരുവോസ്തി മോഷ്ടിക്കുകയും ദിവ്യകാരുണ്യത്തെ അപമാനിക്കുകയുമാണ് അവരുടെ പ്രധാന അക്രമരീതി. തിരുവോസ്തിയിലെ ക്രിസ്തു സാന്നിധ്യത്തെ സത്യത്തില്‍ സ്ഥിരീകരിക്കുന്നു, ഈ തിരഞ്ഞു പിടിച്ചുള്ള ആക്രമണം. തീയില്ലാതെ പുകയുണ്ടാകുമോ. യേശു തിരുവോസ്തിയിലുള്ളതു കൊണ്ടാണല്ലോ 2000 രൂപ വരെ കൊടുത്ത് വാഴ്ത്തിയ ഓസ്തി വാങ്ങാന്‍ കേരളത്തിലെ ബ്ലാക്ക് മാസുകാര്‍ തയ്യാറാകുന്നത്. 80 മുതല്‍ 500 യൂറോ വരെയാണ് യൂറോപ്പിലെ സാത്താന്‍ സേവക്കാര്‍ ഒരൊറ്റ ഓസ്തിക്കായി വിലയിടുന്നത്. റോമിലെ ദേവാലയങ്ങളില്‍ വാഴ്ത്തിയ ഓസ്തിക്കാണ് ബ്ലാക്ക് മാസ് മാര്‍ക്കറ്റില്‍ ഏറ്റവും കൂടിയ വില!

സാത്താന്‍ സേവക്കാര്‍ അയര്‍ലണ്ടില്‍ മാത്രമല്ല. കേരളത്തിലും അവരുടെ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലുണ്ടായ പല തിരുവോസ്തി മോഷണക്കേസുകളും സാത്താന്‍ സേവയും ബ്ലാക്ക് മാസുമായി ബന്ധപ്പെട്ടവരുടെ പ്രവര്‍ത്തിയാണെന്ന്ും സൂചനകളുണ്ട്.

കുവൈറ്റിലും സാത്താന്‍ സേവ

കഴിഞ്ഞ ദിവസം കുവൈറ്റിലെ ഹാവല്ലിയില്‍ ഒരു ഫ്‌ളാറ്റ് റെയ്ഡ് ചെയ്തപ്പോള്‍ പിടിയിലായവരില്‍ രണ്ട് അറബി ചലച്ചിത്ര താരങ്ങള്‍ ഉണ്ടായിരുന്നു. മലയാളികളായ നേഴ്‌സുമാരും ഇതില്‍ ഉണ്ടായിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍്ട്ടുണ്ട്. ഇതിനു മുമ്പ് ഇവിടെ നടന്ന റെയ്ഡില്‍ മലയാളികളായ നഴ്‌സുമാരും പിടിക്കപ്പെട്ടിരുന്നതായി സൂചനയുണ്ട്. സാത്താന്‍ ആരാധനയുടെ പേരില്‍ മലയാളി നഴ്‌സുമാരും യുവാക്കളും നാടു കടത്തപ്പെട്ടു എന്നറിയുന്നു.

സാത്താന്‍ ആരാധകരെ പിടികൂടിയ ഫ്‌ളാറ്റില്‍ നിന്നും ദൂരാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിമൂങ്ങ, ഇരുതല മൂരി, പല്ലി, സ്ത്രീകളുടെ ആര്‍ത്തവ രക്തം എന്നിവ കൂടാതെ ദേവാലയങ്ങളില്‍ നിന്നും മോഷ്ടിച്ച തിരുവോസ്തി എന്നിവയും പിടി കൂടി. കുവൈറ്റില്‍ പലയിടങ്ങളിലും ഇത്തരം സാത്താന്‍ ആരാധകരും ബ്ലാക്ക് മാസുകാരും പെരുകുന്നതായും വിവരമുണ്ട്.

 

black 2ബ്ലാക്ക് മാസ്

കറുത്ത കുര്‍ബാന അഥവാ ബ്ലാക്ക് മാസ് എന്നത് റോമന്‍ കത്തോലിക്ക സഭയുടെ ലത്തീല്‍ ആരാധനാക്രമമനുസരിച്ചുള്ള വി. കുര്‍ബാന എതിര്‍ദിശയിലേക്ക് ചൊല്ലുന്ന രീതിയാണ്. മധ്യകാലഘട്ടത്തില്‍ വി. കുര്‍ബാനയെ പരിഹസിച്ചു കൊണ്ടുള്ള ഫീസ്റ്റ് ഓഫ് ആസ്സസ് അഥവാ കഴുതകളുടെ വിരുന്ന്, വിഡ്ഢികളുടെ വിരുന്ന് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആരാധനകളുണ്ടായിരുന്നു. മദ്യപന്മാരുടെ കൂര്‍ബാന മറ്റൊരു ആക്ഷേപരീതിയായിരുന്നു. 16 മുതല്‍ 19 വരെ യുള്ള നൂറ്റാണ്ടുകളില്‍ ഫ്രാന്‍സിലാണ് ബ്രാക്ക് മാസിനോടുള്ള ആസ്തി വര്‍ദ്ധിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ രാജ്ഞിയായിരുന്ന കാതറിന്‍ ഡി മെഡിച്ചി ബ്ലാക്ക് മാസ് ചെയ്തിരുന്നതായി ജീന്‍ ബോഡന്‍ എഴുതിയിട്ടുണ്ട്. 1954 ല്‍ ഫ്രഞ്ചുകാരനായ റോഡ്‌സ് എച്ച് ടി എഫ് എഴുതി പ്രസിദ്ധീകരിച്ച ദ സാത്താനിക്ക് മാസ് എന്ന പുസ്തകം ആധുനിക കാലത്തിലെ ബ്ലാക്ക് മാസ് രീതികള്‍ക്ക് പ്രചോദനമായി.

വി. കൂര്‍ബാനയിലെ വിശുദ്ധ വചനങ്ങളെ സാത്താന് അനുകൂലമായി മാറ്റി എഴുതിയവയാണ് ബ്ലാക്ക് മാസിലെ വാക്കുകള്‍. ദൈവത്തിന്റെ സ്ഥാനത്ത് സാത്താന്റേ പേര് ചേര്‍ത്തിരിക്കുന്നു. ആവേ സാത്താന്‍! സ്വാഗതം സാത്താന്‍ എന്ന വാക്കു കൊണ്ടാണ് ഓരോ ബ്ലാക്ക് മാസും അവസാനിക്കുന്നത്. സാത്താനെ ദൂരേ പോകൂ! എന്ന ക്രിസ്തുവചനത്തിന്റെ നേരെ വിപരീതമാണിത്.

പണമാണ് സാത്താന്‍ ആരാധനയിലെ ദൈവം

സാത്താന്‍ ആരാധനയിലൂടെ വളരെ പെട്ടെന്ന് പണമുണ്ടാക്കാം എന്ന അന്ധവിശ്വാസമാണ് പലപ്പോഴും ഈ കുരുക്കില്‍ ചെന്നു വീഴാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ അവര്‍ ചെന്നു വീഴുന്ന കുരുക്കിന്റെ ഗൗരവം പിന്നീടാണ് പലരും മനസ്സിലാക്കുന്നത്. അത് വലിയ നാശത്തിലേക്കും ദുരന്തത്തിലേക്കുമുള്ള പാതയായിരിക്കും.

You must be logged in to post a comment Login