സാത്താന്‍ ആരാധകര്‍ കൊച്ചിയില്‍ പെരുകുന്നു?

സാത്താന്‍ ആരാധകര്‍ കൊച്ചിയില്‍ പെരുകുന്നു?

കൊച്ചി: കേരളത്തില്‍ സാത്താന്‍ സേവ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ടെങ്കിലും കൊച്ചിയില്‍ ഇത്തരം സംഘങ്ങള്‍ ഏറ്റവും കൂടുതലായി പ്രവര്‍ത്തിക്കുന്നതായാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത. കഴിഞ്ഞദിവസം കൊച്ചിയിലെ കിഴക്കമ്പലത്ത് പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് പോലീസിന് ലഭിച്ച സൂചനകള്‍ വിരല്‍ ചൂണ്ടുന്നത് സാത്താന്‍ സേവ സംഘങ്ങള്‍ക്കു നേര്‍ക്കാണ്.

ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേയില്‍ വച്ച് തനിക്ക് രക്തം കുടിക്കാന്‍ നല്‍കിയതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.ഇതില്‍ അശുദ്ധരക്തം കലര്‍ന്നിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സാധാരണ അശുദ്ധരക്തം കലര്‍ന്ന പാനീയം കുടിക്കാന്‍ നല്‍കുന്നത് സാത്താന്‍ സേവക്കാരുടെ പ്രാര്‍ത്ഥനയുടെ ഭാഗമായാണ്.

പാനീയം കുടിച്ചതോടെ ബോധം നഷ്ടപ്പെട്ടെന്നും കണ്ണുതുറക്കുമ്പോള്‍ സാത്താന്‍ സേവക്കാരുടെ പ്രാര്‍ത്ഥനയാണ് കണ്‍മുന്‍പില്‍ തെളിയുന്നതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

പീഡനക്കേസിലെ മുഖ്യപ്രതിയായ അനീഷയെന്ന സ്ത്രീയാണ് പെണ്‍കുട്ടിക്ക് കുടിക്കാന്‍ രക്തം നല്‍കിയത്. കിഴക്കമ്പലം വിലങ്ങിലെ ദേവാലയത്തില്‍ മതാധ്യാപികയായിരുന്ന അനീഷയെ തിരുവോസ്തി മോഷ്ടിച്ചതിന്റെ പേരില്‍ ദേവാലയത്തില്‍ നിന്ന് മുന്‍പ് പുറത്താക്കിയിരുന്നു.

You must be logged in to post a comment Login