സാത്താന്‍ എന്തുകൊണ്ടാണ് കുടുംബങ്ങളെ വെറുക്കുന്നത്?

സാത്താന്‍ എന്തുകൊണ്ടാണ് കുടുംബങ്ങളെ വെറുക്കുന്നത്?

സാത്താന്‍ കുടുംബങ്ങളെ വെറുക്കുന്നുവെന്ന് അമേരിക്കന്‍ ഭൂതോച്ചാടകനായ വൈദികന്‍. അമേരിക്കയില്‍ നടന്ന എക്‌സോര്‍സിസ്റ്റ് ട്രെയിനിംങ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാത്താന്റെ സ്വാധീനം ഇന്ന് ഏറ്റവും അധികമുള്ളത് കുടുംബങ്ങളിലാണ്. വിവിധ തരങ്ങളില്‍ സാത്താന്‍ കുടുംബങ്ങളെ വഴിപിഴപ്പിക്കുന്നു. നമ്മുടെ ജീവിതങ്ങളില്‍ ആഴത്തിലുള്ള മുറിവുകളാണ് സാത്താന്‍ സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് കുടുംബങ്ങളില്‍.

മാതാപിതാക്കളുടെ തെറ്റായ തിരഞ്ഞെടുപ്പുകള്‍ കുടുംബത്തിലേക്ക് തിന്മയുടെ സ്വാധീനം വിളിച്ചുവരുത്തുന്നു. വിവാഹപൂര്‍വ്വബന്ധങ്ങള്‍, ഗര്‍ഭച്ഛിദ്രം എന്നിവയും തദൃശ്യമായ പാപങ്ങളും സാത്താന്‍ കുടുംബങ്ങളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്നവയാണ്.

യഥാര്‍ത്ഥത്തില്‍ എന്താണ് കുടുംബം? സാത്താന്‍ എന്തുകൊണ്ടാണ് കുടുംബങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്?

കുടുംബം ഒരു ഐക്കണാണ്. ത്രീത്വത്തിന്റെ പ്രതീകമാണ് അത്. അതുകൊണ്ടാണ് സാത്താന്‍ കുടുംബത്തെ തകര്‍ക്കുന്നതും കുടുംബത്തെ വെറുക്കുന്നതും.

ബി

You must be logged in to post a comment Login