സാത്താന്‍ നിലനില്ക്കുന്ന സത്യം തന്നെ- പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ സംഗീതസംവിധായകന്‍ സംസാരിക്കുന്നു

സാത്താന്‍ നിലനില്ക്കുന്ന സത്യം തന്നെ- പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ സംഗീതസംവിധായകന്‍ സംസാരിക്കുന്നു

ഇത്രയും കഠിനമായ ഒരു പരീക്ഷണവും എനിക്ക് എന്റെ സംഗീതജീവിതത്തിനിടയില്‍ ഉണ്ടായിട്ടില്ല. സാത്താന്‍ എന്നെ വല്ലാതെ പീഡിപ്പിച്ചു. ഏറ്റവും വൈഷമ്യമേറിയതായിരുന്നു പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ സംഗീതം. ഹോളിവുഡിലെ മ്യൂസിക് കംബോസറായ ജോണ്‍ ഡെബ്‌നി സംസാരിക്കുകയായിരുന്നു.

സാത്താന്‍ നിലനില്ക്കുന്ന സത്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ എനിക്ക് എന്റെ ക്രിസ്തീയ വിശ്വാസം ആഴപ്പെടാനും കാരണമായി. വലിയൊരു അത്ഭുതമാണ് താന്‍ ഇത്രയും വലിയൊരു പ്രോജക്ടിലേക്ക് വരാന്‍ കാരണമായതെന്ന് ജോണ്‍ ഡെബ്‌നി വിശ്വസിക്കുന്നു. ബാല്യകാല സുഹൃത്ത് സ്റ്റീഫന്‍ മക്വീറ്രിയായിരുന്നു സിനിമയുടെ ഐക്കണ്‍ പ്രൊഡ്യൂസര്‍. അദ്ദേഹമാണ് ഡെബ്‌നിയെ സിനിമയിലേക്ക് എടുത്തത്.

പല പ്രതിസന്ധികളും അക്കാലത്ത് ഉണ്ടായെങ്കിലും ദൈവമേ ഞാന്‍ ഇത് പൂര്‍ത്തിയാക്കാനാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍ എന്നെ സഹായിക്കൂ, പൂര്‍ത്തിയാക്കാന്‍ എന്നെ അനുവദിക്കൂ എന്ന പ്രാര്‍ത്ഥന തുടര്‍ച്ചയായി താന്‍ നടത്തിയിരുന്നതായും അദ്ദേഹം അനുസ്മരിക്കുന്നു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ സംഗീതവേളയില്‍ സാത്താന്‍ പലതവണ തന്റെ മുറിയിലുണ്ടായിരുന്നതായി ഡെബ്‌നി സാക്ഷ്യപ്പെടുത്തുന്നു.

സിനിമയുമായി ബന്ധപ്പെട്ട എല്ലാം നശിപ്പിക്കണമെന്നതായിരുന്നു അവന്റെ ആഗ്രഹം. സാ്ത്താനുമായുള്ള തന്റെ യുദ്ധം വളരെ വ്യക്തിപരമായിരുന്നു. പ്രോജക്ടുമായി ബന്ധപ്പെട്ട നാലുമാസത്തോളം ഇത് നിലനിന്നു.

ശാരീരികമായി മിക്കപ്പോഴും തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ ഞാന്‍ മാനസികമായി തളര്‍ന്നുപോയിട്ടില്ലായിരുന്നു. രാത്രിവളരെ വൈകി സ്റ്റുഡിയോയില്‍ ജോലി ചെയ്യുമ്പോഴും. ഏറ്റവും നല്ലത് പുറത്തുകൊണ്ടുവരാനായിരുന്നു എന്റെ ശ്രമം. ഞാന്‍ അതിലൂടെ നല്കിയത് മുഴുവന്‍ ദൈവത്തിനാണ്. എന്റെ വിശ്വാസജീവിതം ബലപ്പെടുത്താന്‍ ആ സിനിമ വളരെയധികം സഹായിച്ചു. ഡെബ്‌നി പറഞ്ഞു.

ബി

You must be logged in to post a comment Login