സാന്താ മാര്‍ത്തായില്‍ അസാധാരണ ബലിയര്‍പ്പണം

സാന്താ മാര്‍ത്തായില്‍ അസാധാരണ ബലിയര്‍പ്പണം

Pope-and-Gregory-XX-300x212വത്തിക്കാന്‍ സിറ്റി: അടുത്തയിടെ തിരഞ്ഞെടുക്കപ്പെട്ട അര്‍മേനിയന്‍ പാത്രിയാര്‍ക്ക ഗ്രിഗറി പീറ്റര്‍ ഇരുപതാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും ഒരുമിച്ച് ബലിയര്‍പ്പിച്ചത് വിശ്വാസികള്‍ക്ക് അസാധാരണമായ ഒരു അനുഭവമായി. ദിവ്യകാരുണ്യം ഇരുവരും ഒന്നുചേര്‍ന്ന് മുകളിലേക്കുയര്‍ത്തി പ്രാര്‍ത്ഥിച്ചു. തിരുരക്തം കാസയില്‍ നിന്ന് പാനം ചെയ്ത മാര്‍പാപ്പ പാത്രിയാര്‍ക്കയ്ക്കും അത് കൈമാറി. ഒരേ മേശയില്‍ നിന്ന് പാനം ചെയ്യുകയും ഭക്ഷിക്കുകയും ചെയ്യുക എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഭൈക്യത്തിന്റെ മൂര്‍ത്തമായ അടയാളം കൂടിയായി മാറുകയായിരുന്നു ഈ ബലിയര്‍പ്പണം.

You must be logged in to post a comment Login