സാന്‍ഡേഴ്‌സിന്റെ മാര്‍പാപ്പാ സന്ദര്‍ശനത്തിന് പിന്നില്‍?

സാന്‍ഡേഴ്‌സിന്റെ മാര്‍പാപ്പാ സന്ദര്‍ശനത്തിന് പിന്നില്‍?

വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. സാമ്പത്തിക അസമത്വവും കാലാവസ്ഥാ മാറ്റവും സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാനാണു സാന്‍ഡേഴ്‌സ് എത്തിയത്. മാര്‍പാപ്പ താമസിക്കുന്ന ദോമൂസ് സാന്താമാര്‍ത്താ ഹോട്ടലിലാണ് സാന്‍ഡേഴ്‌സും ഭാര്യ ജെയ്‌നും താമസിച്ചത്. രാവിലെ അഞ്ച് മിനിറ്റ് മാത്രമായിരുന്നു കൂടിക്കാഴ്ച.

തീവ്ര ഇടതുപക്ഷക്കാരനായ സാന്‍ഡേഴ്‌സ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനു ഹില്ലരി ക്ലിന്റണുമായി വാശിയേറിയ മത്സരത്തിലാണ്.

പല സംസ്ഥാനങ്ങളിലും സാന്‍ഡേഴ്‌സിന് അട്ടിമറിവിജയം നേടാനായി. ഡെമോക്രാറ്റുകളിലെ കത്തോലിക്കരില്‍ ഭൂരിപക്ഷവും ഹില്ലരിയെ പിന്താങ്ങുന്ന സാഹചര്യത്തില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച സാന്‍ഡേഴ്‌സിന്റെ നടപടിക്ക് രാഷ്ട്രീയപ്രാധാന്യം ഏറെയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

എന്നാല്‍ താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വലിയൊരു ആരാധകനാണെന്നും അസാധാരണമായ യാതൊന്നും ഈ കൂടിക്കാഴ്ചയില്‍ കാണേണ്ടതില്ലെന്നും അത്ഭുതങ്ങളൊന്നുമില്ലെന്നുമായിരുന്നു പത്രലേഖകരോടുള്ള സാന്‍ഡേഴ്‌സിന്റെ പ്രതികരണം.

You must be logged in to post a comment Login