സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കര്‍ഷകര്‍ക്കായൊരു വൈദികന്‍

സാന്‍ ഫ്രാന്‍സിസ്‌കോയില്‍  കര്‍ഷകര്‍ക്കായൊരു വൈദികന്‍

Green_beans_Unsplash_CNA_5_28_15ലാരീ ഗൂഡി എന്ന വൈദീകന് കാസയും പീലാസയും മാത്രമല്ല, തൂമ്പയും കൈയ്യില്‍ നന്നായി ഇണങ്ങും. സാന്‍ ഫ്രാന്‍സിസ്‌കോ അതിരൂപതയിലെ കുറഞ്ഞ വരുമാനമുള്ള ദരിദ്ര കുടുംബങ്ങള്‍ക്ക് പുതിയ ജീവിതം കൈവരുകയാണ് ഈ വൈദീകനിലൂടെ.
സാന്‍ ഫ്രാന്‍സിസ്‌കോ നഗരത്തിന്റെ കിഴക്കന്‍ പ്രദേശമായ പലോ അള്‍ട്ടോയിലെ സെന്റ്. ഫ്രാന്‍സിസ് അസീസ്സി ഇടവകയിലെ വൈദീകനാണ് ലാരി ഗൂഡി. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട കുത്തുക കമ്പനികള്‍ ചെറു വരുമാനമുള്ള കര്‍ഷകരെ പുറത്താക്കുകയും വാടക തുക ഉയര്‍ത്തുകയും അദ്ദേഹത്തിന്റെ അയല്‍പക്കത്തെ സ്ഥലങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
ആ പ്രദേശത്തെ ദരിദ്രരായ ജനങ്ങളുടെ ജീവിതം മുങ്ങിത്താഴാതിരിക്കാന്‍ ഗൂഡിയും സെന്റ്. പാട്രിക്ക്‌സ് സെമിനാരി പ്രൊഫസറായ വൈദീകന്‍ ജോര്‍ജ്ജ് സ്‌ക്യൂള്‍സെയും ഇഗ്നെഷ്യസ് പ്രെസിന്റെ സ്ഥാപകനായ ജെസ്യൂട്ട് വൈദികന്‍ ജോസഫ് ഫെസിയോയും കൂടി കൂടിയാലോചിച്ചു. ഒടുവില്‍ അവരുടെ തലയില്‍ തൊഴിലാളികള്‍ സ്വന്തമായ് മേല്‍നോട്ടം വഹിക്കുന്ന കര്‍ഷക സഹകരണ സംഘം രൂപം കൊണ്ടു. അത് അമേരിക്കന്‍ നാനോ ഫാം എന്ന നൂതന ആശയത്തിന് വഴി തെളിച്ചു.
അതിരൂപതാ മെത്രാനായ സാല്‍വത്തോര്‍ ജെ. കോര്‍ഡിലിയോനീയുടെയും സെന്റ്. പാട്രിക്ക് സെമിനാരി റെക്ടറായ ഫാ. ഗ്ലാഡ്‌സ്റ്റോണ്‍ സ്റ്റീവന്‍സിന്റെയും സമ്മതം ലഭിച്ചതോടു കൂടി ഫാ. ഗൂഡിയും സെന്റ് ഫ്രാന്‍സിസ് ഇടവകാ ജനങ്ങളും ചേര്‍ന്ന് സെമിനാരിയുടെ മുറ്റത്ത് കൃഷി തുടങ്ങി. ഇതിന്റെ വിളവ് അടുത്ത ഇടവകകളിലും കടകളിലും കൊണ്ടു പോയി ഇവര്‍ വിറ്റു.
ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം കൂടാതെ സഹകരണസംഘം നാനോ ഫാം നിര്‍മ്മിച്ച് അത് വില്‍ക്കാനും തുടങ്ങി. മോഡല്‍ അനുസരിച്ച് $500 – $2,000 വരെയുള്ള പൂന്തോട്ടങ്ങളും അവര്‍ നിര്‍മ്മിച്ചു വില്‍ക്കാനും തുടങ്ങി. നാനോ ഫാം വാങ്ങുന്നവര്‍ക്ക് അത് നോക്കി നടത്തുവാനുള്ള പണിക്കാരനെ വാടകയ്‌ക്കെടുക്കുവാനുള്ള സൗകര്യവും അവര്‍ ഏര്‍പ്പെടുത്തി.
സഹകരണസംഘം തൊഴിലാളികള്‍ക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ല വരുമാനമാണ് നല്‍കുന്നത്, അമേരിക്കന്‍ നാനോ ഫാം വെസ്റ്റ് കോസ്റ്റ് റീജണല്‍ മാനേജരായ ബ്രന്‍ഡന്‍ ഫോര്‍ഡ് അഭിപ്പ്രായപ്പെട്ടു. ഇവിടെ അവര്‍ കമ്പനി സ്വന്തമായി നടത്തിക്കൊണ്ടു പോവുകയാണ്. അവര്‍ തന്നെ അവരുടെ മേധാവിയെ തിരഞ്ഞെടുക്കുന്നു, അവര്‍ തന്നെ കമ്പനിയുടെ ഗതി നിശ്ചയിക്കുന്നു. തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടിവിടെ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാ. ഗൂഡിക്ക് കൃഷിപ്പണിയെക്കുറിച്ച് തുടക്കത്തില്‍ യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. സഹകരണസംഘത്തില്‍ അംഗമാകുന്നതോടുകൂടി അദ്ദേഹം എട്ടു മാസം നീണ്ടു നില്‍ക്കുന്ന ജൈവ കൃഷിരീതി പഠിക്കുന്നതിനു വേണ്ടിയുള്ള ക്ലാസ്സില്‍ ചേര്‍ന്നു. പുതുമയുള്ള ജൈവ വിളകള്‍ക്ക് ഞങ്ങളുടെ പ്രദേശത്ത് പ്രചാരമേറി വരുകയണ്. അതാണ് ഞങ്ങളുടെ കൃഷിയുടെ നെടും തൂണും, ഫാ. ഗൂഡി പറഞ്ഞു.
വരുമാനം കുറവുള്ള ജനങ്ങള്‍ നാട്ടില്‍ പല സേവനങ്ങളും ചെയ്യുന്നുണ്ട്. എന്നാല്‍ അതിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല. ഇത്തരം സംഘങ്ങളിലൂടെ സാങ്കേതിക ജോലിക്കാരെ മാത്രമല്ല ഇവരുടെ സേവനങ്ങളും കൂടി സമൂഹത്തിന് ആവശ്യമാണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക കൂടിയാണ്. ഫ്രാന്‍സിസ് പാപ്പയുടെ പാവങ്ങളെ സഹായിക്കുക എന്ന സന്ദേശത്തിന് ആക്കം കൂട്ടുക കൂടിയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഫാ. ഗൂഡി കുട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login