സാമൂഹ്യ സേവനം ലക്ഷ്യം വച്ചുള്ള മാധ്യമ പ്രവര്‍ത്തനത്തിന് പാപ്പ നല്‍കുന്ന ടിപ്‌സ്

സാമൂഹ്യ സേവനം ലക്ഷ്യം വച്ചുള്ള മാധ്യമ പ്രവര്‍ത്തനത്തിന് പാപ്പ നല്‍കുന്ന ടിപ്‌സ്

വത്തിക്കാന്‍ സിറ്റി: മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ തൊഴില്‍ മേഖലയെ ചുറ്റുമുള്ളവയെ
നശിപ്പിക്കുന്നതിനിനോ, ഭയത്തെ പോഷിപ്പിക്കുന്നതിനുമുള്ള ആയുധമായി
ഉപയോഗിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മനുഷ്യ മഹത്വത്തെ ആദരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയവെയാണ് പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിമര്‍ശനം നിയമാനുശൃതമാണ്, ആവശ്യവും. എന്നാല്‍ വിമര്‍ശനം നടത്തുമ്പോള്‍
ആ വ്യക്തിയെയും അയാളുടെ ജീവനെയും മാനിച്ചു കൊണ്ടു വേണം വിമര്‍ശിക്കാന്‍. രാജ്യത്തെയോ, അഥവ വ്യക്തികളെയോ തകര്‍ക്കുന്നതിനുള്ള ആയുധമായി മാധ്യമ പ്രവര്‍ത്തനം മാറരുത്. സെപ്റ്റംബര്‍ 22ന് ക്ലെമന്റ് ഹാളില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ഇറ്റലിയുടെ നാഷണല്‍ കൗണ്‍സില്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സിലെ അംഗങ്ങളെ കണ്ടപ്പോഴാണ് പാപ്പ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തനം പോലെ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുള്ള മറ്റ് തൊഴില്‍ മേഖലകള്‍ കുറവാണ്. പാപ്പ പറഞ്ഞു.

സമൂഹത്തെ സേവിച്ചു കൊണ്ട് മാധ്യമപ്രവര്‍ത്തനം ശീലമാക്കണമെങ്കില്‍ സത്യത്തെ സ്‌നേഹിക്കുകയും,പ്രൊഫഷണലിസത്തോടെ ജീവിക്കുകയും, ജീവനെ ആദരിക്കുകയും വേണം. പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login