സാമ്പത്തികബുദ്ധിമുട്ട് മൂലം ക്രാക്കോവില്‍ എത്താന്‍ കഴിയാത്ത ക്യൂബയിലെ യുവജനങ്ങള്‍ക്ക് പാപ്പയുടെ വീഡിയോ സന്ദേശം

സാമ്പത്തികബുദ്ധിമുട്ട് മൂലം ക്രാക്കോവില്‍ എത്താന്‍ കഴിയാത്ത ക്യൂബയിലെ യുവജനങ്ങള്‍ക്ക് പാപ്പയുടെ വീഡിയോ സന്ദേശം

എല്ലായ്‌പ്പോഴും സ്‌നേഹം നിര്‍മ്മിക്കുക. അത് ഒന്നിനെയും നശിപ്പിക്കുന്നില്ല. ശത്രുവിനെ പോലും. ഹാവന്നയിലെ യുവജനങ്ങള്‍ക്കായി നല്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. സാമ്പത്തികപ്രശ്‌നം മൂലം പോളണ്ടില്‍ എത്തിച്ചേരാന്‍ കഴിയാത്ത ക്യൂബയിലെ യുവജനങ്ങള്‍ക്ക് വീഡിയോ സന്ദേശം നല്കുകയായിരുന്നു പാപ്പ. ജീവിതം യാഥാര്‍ത്ഥ്യമാണ്. അതൊരു സ്വപ്‌നമല്ല

വലിയ കാര്യങ്ങള്‍ക്കായി എന്റെ ക്യൂബന്‍ യുവതേ നിങ്ങള്‍ തുറവിയുള്ളവരാകുക. നിങ്ങള്‍ ഭയപ്പെടരുത്. സ്‌നേഹം സര്‍ഗ്ഗാത്മകമാണ്. എല്ലായ്‌പ്പോഴും സ്‌നേഹം പണിയുന്നവരായി മാറുക. നിങ്ങള്‍ ഒന്നിനെയും ഭയപ്പെടരുത് ലോകത്തിന്റേതായ ചങ്ങലക്കണ്ണികളില്‍ നിന്ന് സ്വതന്ത്രമാകുക. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login