സാമ്പത്തികസുതാര്യത ഉറപ്പുവരുത്തുമെന്ന്‌ സഭയുടെ സാമ്പത്തികകാര്യസമിതി

സാമ്പത്തികസുതാര്യത ഉറപ്പുവരുത്തുമെന്ന്‌ സഭയുടെ സാമ്പത്തികകാര്യസമിതി

vatസഭയുടെ ദര്‍ശനങ്ങളോടു ചേര്‍ന്നുനിന്നുകൊണ്ട് സാമ്പത്തികസുതാര്യത ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സഭയുടെ സാമ്പത്തികകാര്യസമിതി ഡയറക്ടര്‍ തോമസ് ഡി റൂസ്സ. സഭയുടെ സാമ്പത്തികനയരേഖ മറ്റു രാജ്യങ്ങളുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നും അത് മറ്റൊന്നിന്റേയും അനുകരണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ന്താരാഷ്ട്രസാമ്പത്തികനിയമങ്ങളെ സഭയുടെ ശൈലിക്കനുസരിച്ചു രൂപപ്പെടുത്തുകയാണ് തങ്ങള്‍ ചെയ്തത്.

ഈ വര്‍ഷം ജനുവരിയിലാണ് നാല്‍പതുകാരനായ ഡി റൂസ്സ സഭയുടെ സാമ്പത്തികകാര്യ അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഇതിനു മുന്‍പ് പത്തു വര്‍ഷക്കാലം സഭയുടെ നിയമകാര്യമന്ത്രാലയത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കള്ളപ്പണം തടയാനുള്ള പ്രവര്‍ത്തനങ്ങളിലൂടെയും അതിസൂക്ഷ്മമായ സാമ്പത്തികഇടപാടുകളിലൂടെയും ഇതിനോടകം അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. ധാര്‍മ്മികതയിലൂന്നി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തികപദ്ധതികള്‍ക്കാണ് താന്‍ ഊന്നല്‍ കൊടുക്കുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വത്തിക്കാന്റെ സാമ്പത്തികകാര്യഭരണസമിതിക്കു മേല്‍ ആരോപിക്കപ്പെട്ടിരുന്ന സാമ്പത്തികക്രമക്കേടുകളില്‍ കുറവുണ്ടായിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇത്തരം അഴിമതികള്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം നടത്തുമെന്നും പ്രതിരോധശേഷിയില്ലാതെ രോഗം ഉണ്ടാകുന്നതിനേക്കാള്‍ നല്ലതാണ് പ്രതിരോധശേഷി ഉണ്ടായിട്ടു രോഗികളാകുന്നതെന്നും അദ്ദേഹം ആലങ്കാരികമായി പറഞ്ഞു.

2010-ല്‍ ബനഡിക്ട് 16-ാമന്‍ പാപ്പയുടെ കാലത്താണ് പുതിയ ഭേദഗതികളോടെ സഭയുടെ സാമ്പത്തികസംവിധാനം കൂടുതല്‍ സുതാര്യമാകുന്നത്. പിന്നീട് നിരവധി മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ട് പല നിയമനിര്‍മ്മാണങ്ങളിലൂടെയുമാണ് ഇതിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. എല്ലാ നിയമവശങ്ങളും ധാര്‍മ്മികവശങ്ങളും പരിഗണിച്ചാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login