സാഹോദര്യം കൂടാതെയുള്ള വിശ്വാസം മരവിച്ചതെന്ന് പാപ്പ

സാഹോദര്യം കൂടാതെയുള്ള വിശ്വാസം മരവിച്ചതെന്ന് പാപ്പ

downloadസാഹോദര്യം കൂടാതെയുള്ള വിശ്വാസം അസത്യവും മരവിച്ചതുമാണെന്ന് പറാഗ്‌വെയിലെ പാവങ്ങളെ സന്ദര്‍ശിക്കവെ പാപ്പ അവരോട് പറഞ്ഞു. സൗത്ത് അമേരിക്കന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ് പാപ്പ ഇവിടേക്ക് പോകുന്നത്.
വിശ്വാസത്തില്‍ സാഹോദര്യം കലര്‍ന്നിട്ടില്ലായെങ്കില്‍ അത് ദൈവത്തില്‍ നിന്നുമുള്ള വിശ്വാസമല്ല, പാപ്പ പറഞ്ഞു.
യേശു മറ്റുളളവരുടെ മുന്‍പില്‍ താഴ്ന്നു കൊടുക്കുന്നതിന് മടികാണിച്ചിരുന്നില്ല. യേശു സ്വന്തം ശരീരം നമ്മുടെയെല്ലാം പാപങ്ങള്‍ക്കു പരിഹാരമായി മരണത്തിന് വിട്ടു കൊടുത്തത് നമ്മോടുള്ള സാഹോദര്യത്തിന്റെ ഫലമായാണ്. ഇതാണ് പിതാവിന് നമ്മോടുള്ള സ്‌നേഹം, പാപ്പ കൂട്ടിച്ചേര്‍ത്തു.
വിശ്വാസം നമ്മെ മറ്റുള്ളവരോടുള്ള സ്‌നേഹവും കടപ്പാടും ബോധ്യമാക്കും. ക്രിസ്ത്യാനികളായ നാം ഈ നന്മ മനസ്സിലാക്കണം, ഫ്രാന്‍സിസ് പാപ്പ പറാഗ്‌വെയിലെ ജനങ്ങളോട് പറഞ്ഞു.
വിശ്വാസം നമ്മെ പരസ്പരം അടുപ്പിക്കുന്നു. അത് നമ്മെ പരസ്പരം സഹോദരീ സഹോദരന്‍മാരായി കാണുന്നു. അത് നമ്മില്‍ സാഹോദര്യത്തിനുള്ള വിശ്വാസം ജനിപ്പിക്കുന്നു. വിശ്വാസം നമ്മെ സാഹോദര്യത്തില്‍ എത്തിക്കുന്നില്ലയെങ്കില്‍ അത് ദൈവത്തെക്കൂടാതെയുള്ള വിശ്വാസമാണ്. ദൈവത്തെകൂടാതെയുള്ള വിശ്വാസം സഹോദരീ സഹോദരന്‍മാര്‍ ഇല്ലാതെയുള്ള വിശ്വാസമാണ്, പാപ്പ കൂട്ടിച്ചേര്‍ത്തു.
പറാഗ്‌വെയുടെ തലസ്ഥാനമായ അസുങ്ങ്ഷന് സമീപമുള്ള ബനാഡോ നോര്‍ത്തേയിലെ 100,000 പാവങ്ങളെയാണ് പാപ്പ സൗത്ത് അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ കണ്ടത്.

You must be logged in to post a comment Login