സിംബാബ്‌വേയില്‍ 2500 കുഞ്ഞുമിഷണറിമാര്‍

സിംബാബ്‌വേയില്‍ 2500 കുഞ്ഞുമിഷണറിമാര്‍

kidsസിംബാബ്‌വേയില്‍ ഹരാരെ അതിരൂപത നടത്തിയ ഹോളി ചൈല്‍ഡ്ഹുഡ് മിഷനറി സമ്മേളനത്തില്‍ 2500ഓളം കുട്ടികള്‍ പങ്കെടുത്തു. ഓഗസ്റ്റ് മാസത്തിലെ അവസാന ആഴ്ച സിംബാബ്‌വേയില്‍ വച്ചാണ് സമ്മേളനം നടന്നത്.

‘ഒരു ദൗത്യത്തിനായി പ്രതിഷ്ഠിക്കപ്പെട്ടത്’ എന്ന വിഷയത്തില്‍ നടത്തിയ സമ്മേളനം ഹരാരെ ആര്‍ച്ച്ബിഷപ്പ് റോബര്‍ട്ട് നഡ്‌ലോവ് ആശീര്‍വദിച്ചു.

കുടുംബത്തിനും രാജ്യത്തിനും കൂട്ടുകാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച്,
പ്രാര്‍ത്ഥനയില്‍ അതിഷ്ഠിതമായ ജീവിതം നയിക്കണമെന്ന് സമ്മേളനത്തില്‍
പങ്കെടുത്ത കുട്ടികളോട് ആര്‍ച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു.

സമ്മേളനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ബൈബിള്‍ ക്വിസ്, ടാലന്റ് ഷോ,
നാടകം, വിവിധ കായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.

You must be logged in to post a comment Login